‘ഇനി നഷ്ടങ്ങളേയില്ല’; പുതിയ ഫീച്ചറുകളുമായി അതിശയിപ്പിച്ച് വാട്സ് ആപ്പ്

ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്സ് ആപ്പ് എത്തുന്നു. ഇനിയുള്ള അപ്ഡേറ്റുകളിലൂടെ ഉപയാക്തക്കളെ അതിഷയിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ് ആപ്പ്. അതിലൊന്നാണ് ഏവരും ആഗ്രഹിച്ചിരുന്ന ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചര്‍.

നമുക്ക് ഒരാള്‍ അയക്കുന്ന ചിത്രം, വീഡിയോ, ജിഫ്, ശബ്ദ സന്ദേശങ്ങള്‍, ഡോക്യുമെന്റ് തുടങ്ങിയ ഫയലുകള്‍ ഫോണ്‍ സ്റ്റോറേജിലെ വാട്ട്സ്ആപ്പ് ഫോള്‍ഡറില്‍ നിന്നും ഡീലീറ്റ് ചെയ്താല്‍ അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ നേരത്തെ സാധിക്കുമായിരുന്നില്ല. വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 2.8.113 പതിപ്പില്‍ ഈ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വാട്സ് ആപ്പ് അധികൃതര്‍ അറിയിക്കുന്നത്.

മീഡിയാ ഫയലുകള്‍ ഒരു തവണ വാട്ട്സ്ആപ്പ് ചാറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്താല്‍ അവ സെര്‍വറുകളില്‍നിന്ന് നീക്കം ചെയ്യപ്പെടും എന്ന അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇനി മുതല്‍ മീഡിയാ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാലും ആ ഫയല്‍  സെര്‍വറുകളില്‍ നിന്നും വാട്ട്സ്ആപ്പ് നീക്കം ചെയ്യില്ല. മാത്രവുമല്ല അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News