കത്വ യില്‍ കെെപൊള്ളി ബിജെപി; സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു

കത്വ യില്‍ കെെപൊള്ളി ബിജെപി. മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു. കത്തുവയ്ക്ക് പിന്നില്‍ പാകിസ്ഥാന്‍ ഏജന്റുകളെന്ന വിവാദ പ്രസ്താവന നടത്തിയ മധ്യപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ സിങ് ചൗഹാനാണ് രാജി വെച്ചൊ‍ഴിഞ്ഞത്.

കത്വ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് നന്ദകുമാര്‍ സിങ് ചൗഹാനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കത്വ പെണ്‍കുട്ടിയ്ക്ക് ക്രൂരബലാത്സംഗത്തിന്ഇരയാകേണ്ടി വന്നത് ക്ഷേത്രത്തിനുള്ളില്‍ വെച്ചാണെന്നതും സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടത് സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ ആണെന്നതുമുള്ള യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്ർ സിംഗ് ചൗഹാന്‍ രംഗത്തെത്തിയത.

സംഭവത്തില്‍ ബിജെപി നേതാക്കള്‍ പ്രതികള്‍ക്ക് അനുകൂലമായി റാലി നടത്തിയതും വിവാദജമായിരുന്നു. രാജ്യമൊട്ടാകെ കത്വ സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവത്തിന് പിന്നില്‍ പാക്കിസ്താന്റെ കൈകളെന്ന വാദവുമായി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയത്.

എന്നാല്‍ രാജിയ്ക്ക് പിന്നില്‍ കത്വ സംഭവം അല്ലെന്നും സ്വന്തം മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ വിശദീകരണം. ബിജെപിയിലെ നിരവധി നേതാക്കള്‍ നന്ദകുമാറിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News