റെയ്നയെ ‘അടിച്ചിട്ട്’ കൊഹ്ലി; റെക്കോര്‍ഡുകള്‍ സ്വാഹ

ബംഗലൂരു: ചരിത്രം വഴിമാറും ചിലര്‍ വരുമ്പോളെന്ന് പറയുന്നതുപോലെ റിക്കോര്‍ഡുകള്‍ പഴങ്കഥകളാകും,  കൊഹ്ലിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മുന്നില്‍. കൊഹ്ലിയ്ക്ക് മുന്നില്‍ പല ചരിത്രങ്ങളും  പല റിക്കോര്‍ഡുകളും പഴങ്കഥകളാകുകയാണ്.

ഐപി എല്ല്ലില്‍ റെയ്നയുടെ   റിക്കോര്‍ഡാണ് ഏറ്റവും ഒടുവില്‍ കൊഹ്ലിക്ക് മുന്നില്‍ വീണത്. ചെന്നെെ സൂപ്പര്‍ കിംഗ്സിന്‍റെ സുരേഷ് റെയ്നയെ മറികടന്ന് ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വീര നായകന്‍.

ഐ പി എല്ലില്‍  ബാംഗ്‌ളൂരുവിന് വേണ്ടി കളിക്കുന്ന താരത്തിന്റെ ബാറ്റില്‍ നിന്നും ഇന്നലെ പിറന്നത്, മുംബൈ ഇന്ത്യന്‍സിനെതിരെ 92 റണ്‍സാണ്.

ഇതോടെ പഴങ്കഥയായത്, ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് 4558 എന്ന റെയ്‌നയുടെ റിക്കോര്‍ഡാണ്. 4619 റണ്‍സോടെ ഏറ്റവും കൂടുതല്‍ റണ്‍സ് ഐ പി എല്ലില്‍ നേടുന്ന താരമെന്ന റിക്കോര്‍ഡ ഇപ്പോള്‍ കൊഹ്ലിക്ക് സ്വന്തം.

ഒരു ടീമിനുവേണ്ടി മാത്രം ഇത്രയും റണ്‍സ് എന്ന നേട്ടവും കോഹ്ലിയ്ക്ക് സ്വന്തമാണ്. ഇന്നലത്തെ മത്സരത്തില്‍  മുംബൈയ്ക്ക് മുന്നില്‍ ബാംഗ്ലൂര്‍ തോറ്റപ്പോള്‍ കൊഹ്ലിയ്ക്ക് മുന്നില്‍ റിക്കോര്‍ഡുകളും പഴങ്കഥകളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here