കൊലയാളി ഗെയിം പാലക്കാട്ടെ മലയാളി യുവാവിന്‍റെ ജീവനെടുത്തു; അപകടഭീതി പരക്കുന്നു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ലോകമാകെ ഭീതി പരത്തിയ  ബ്ലൂവെയില്‍ ചലഞ്ചുകള്‍ പുതിയ രൂപത്തില്‍ എത്തുന്നു. വാഹനാപകടത്തില്‍ ഒറ്റപ്പാലം സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ബെംഗളൂരുവില്‍ മരിച്ച സംഭവം കൊലയാളി ഗെയിം മൂലമാണെന്ന് വ്യക്തമായി.

അയേണ്‍ബട്ട് എന്ന ഓണ്‍ലൈന്‍ ബൈക്ക് റൈഡിങ് ചലഞ്ചാണ് മിഥുന്‍ ഘോഷിന്‍റെ ജീവനെടുത്തത്. ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിനിടെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മിഥുന്‍ മരിച്ചത്.

24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യമാണ് ഓണ്‍ലൈന്‍ ഗെയിം മിഥുനിന് മുന്നില്‍ വെച്ചത്. ടാസ്ക് ഏറ്റെടുത്ത മിഥുന്‍ ആദ്യം ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഹൂബ്ലിയിലേക്കും പോകാനായിരുന്നു തീരുമാനിച്ചത്.

ബൈക്ക് യാത്ര തുടങ്ങിയ മിഥുന്‍ ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍വച്ച് ലോറിയുമായി കൂട്ടിയിടിച്ച് മരണത്തിന് കീ‍ഴടങ്ങുകയായിരുന്നു. പാമ്പാട് നെഹ്‌റു കോളേജിലെ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു മിഥുന്‍.

വീട്ടുകാരോട് കോയമ്പത്തൂരിലേക്ക് പോകുന്നുവെന്നായിരുന്നു പറഞ്ഞത്. മിഥുന്‍റെ ടാസ്കിന്‍റെ വിവരങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ബൈക്കില്‍ യാത്ര തിരിക്കുമ്പോ‍ഴുള്ള മിഥുന്‍റെ വീഡിയോയും പുറത്തുവന്നു.

വീഡിയോ കാണാം


മരണ ശേഷം മിഥുന്റെ മുറിയില്‍ നിന്നാണ് ഞെട്ടിക്കുന്ന തെളിവുകള്‍ ലഭിച്ചത്. മിഥുന്‍ ഇത്തരം ഗെയിമുകള്‍ക്ക് അടിമയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കാന്‍ വേണ്ടി നിരവധി പ്ലാനിംഗുകളാണ് മിഥുന്‍ നടത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here