വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍ മതസ്പര്‍ദ്ധ വളര്‍ത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചു; കൊടുവള്ളി സ്വദേശി മുനീറിനെതിരെ കേസെടുത്തു

വ്യാജ ഹര്‍ത്താല്‍, കോഴിക്കോട് കൊടുവളളി സ്വദേശി മുനീറിനെതിരെ പോലീസ് കേസെടുത്ത്ു. ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിച്ചതിനും മതസ്പര്‍ദ വളര്‍ത്തുന്ന സന്ദേശങ്ങള്‍ കൊമാറിയതിനുമാണ് കേസ്. വടകര സബ് ഡിവിഷന്‍ പരിധിക്ക് പുറമെ കോഴിക്കോട് നഗര പരിധിയിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച്ു. വ്യാജ ഹര്‍ത്താലിന് ശേഷമുളള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പോലീസ് നടപടി.

വ്യാജ ഹര്‍ത്താലിന്റെ മറവില്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്ന സന്ദേശം പ്രചരിപ്പിച്ച കൊടുവളളി സ്വദേശി മുനിയാവ എന്ന മുനീറിനെതിരെയാണ് പോലീസ് കേസെടുത്തത്. 153(a) വകുപ്പ് പ്രകാരം കൊടുവളളി പോലീസിന്റേതാണ് നടപടി. ഇത്തരം സന്ദേശങ്ങള്‍ക്ക് പുറമെ മുനീര്‍ ഹര്‍ത്താല്‍ ആഹ്വാനം വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തി.

കൊടുവളളിയില്‍ മാത്രം വ്യാജ ഹര്‍ത്താല്‍ ആഹ്വാനം കൂടുതല്‍ പേര്‍ പ്രചരിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട. ഇവര്‍ക്കായുളള അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ വ്യാപകമായി വാഹനം തടയലും കടകള്‍ അടപ്പിക്കലും വ്യാജ ഹര്‍ത്താലിന്റെ മറവില്‍ നടന്നിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയില്‍ 42 കേസുകളിലായി 119 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതില്‍ 14 പേര്‍ റിമാന്റിലാണ്. വടകര റൂറലിലും നിരവധി പേര്‍ അറസ്റ്റിലായി. എസ് ഡി പി ഐ, മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് അറസ്റ്റിലായവരില്‍ ഏറെയും എന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്ത് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമയാണ് ഇത്തരം കൂട്ടായ്മ രംഗത്തുവന്നതെന്നും സൂചനയുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ യഥാര്‍ത്ഥ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here