മുടിയിഴകള്‍ പൊട്ടിപ്പോകുന്നുവോ; കേശസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ വളരെയധികം ശ്രദ്ധാലുക്കളാണ്.ഇതിന് ഉദാഹരണമാണ് നമ്മുടെ നാട്ടില്‍ മുട്ടിനു മുട്ടിനു കാണുന്ന തിരക്കേറിയ ഹെയര്‍ കെയര്‍ പാര്‍ലറുകള്‍. എന്നാല്‍ പാര്‍ലറുകളില്‍ പോകാതെ തീര്‍ത്തും പ്രകൃതി ദത്തമായ രീതിയില്‍ തലമുടി എങ്ങിനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും മുടിയിഴകളുടെ ആരോഗ്യം എങ്ങിനെ നിലനിര്‍ത്തും എന്നതിനെക്കുറിച്ചും നമ്മള്‍ ബോധവാന്മാരല്ല.

കേശസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ

1.നനഞ്ഞ മുടി ചീകുന്നത്.ഇത് മുടി പൊട്ടിപ്പോകുന്നതിനും മുടിയുടെ വളര്‍ച്ച മുരടിക്കുന്നതിനും കാരണമാകുന്നു.

2.ദിവസവും മുടി കഴുകുന്നത്. മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാന്‍ കാരണമാകുന്നു

3.മുടി അമര്‍ത്തിതുടയ്ക്കുന്നത്.ഇത് മുടിയുടെ മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിനും തലമുടിയുടെ അഗ്രഭാഗം ഡ്രൈ  ആകുന്നതിനും കാരണമാകുന്നു.

4.നനഞ്ഞമുടി കെട്ടിവയ്ക്കുന്നത്. മുടി കൊഴിച്ചിലിനും ദുര്‍ഗന്തത്തിനും കാരണമാകുന്നു

5.വിയര്‍പ്പോടെ തലയില്‍ വെള്ളം ഒഴിക്കുന്നത്.ജലദോഷത്തിനും കഫക്കെട്ടിനും കാരണമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News