മൂന്ന് ലക്ഷം രൂപയില്‍ ഇലക്ട്രോണിക് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍; ബുക്കിംഗ് ആരംഭിച്ചു; ഒറ്റ ചാർജിംഗില്‍ 80 കിലോ മീറ്റർ താണ്ടാം; അറിയേണ്ടതെല്ലാം

മുംബൈ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രോം മോട്ടോഴ്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് കാർ വിപണിയിൽ പുത്തൻ തരംഗത്തിന് ഒരുങ്ങുന്നത്. സ്‌ട്രോം R3 എന്ന ഇലക്ട്രിക് കാർ പുറത്തിറക്കിയ കമ്പനി ഇ-വാഹന വിപണിയിൽ ശക്തമായ സ്വാധീനം സൃഷ്‌ടിക്കാനുള്ള ശ്രമത്തിലാണ്.

ഏപ്രിൽ എട്ടിനാണ് കമ്പനി ഈ കാർ പുറത്തിറക്കിയത്. കാറിനു മുന്നിൽ രണ്ട് ചക്രങ്ങളും പുറകിൽ ഒരു ചക്രവും ഘടിപ്പിച്ചിരിക്കുന്ന ഈ വാഹനത്തിൽ മൂന്ന് പേർക്ക് സുഖമായി യാ ത്ര ചെയ്യാം.

17 ഇഞ്ചോടു കൂടിയ വലിയ ചക്രമാണ് ഈ വാഹനത്തിന് പിന്നിൽ നൽകിയിരിക്കുന്നത്. റിമോട്ട് കീലെസ് എൻട്രി, പാർക്കിംഗ് അസ്സിസ്റ്, റിയർ ക്യാമറ, പവർ വിൻഡോസ്, 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ഇവയ്ക്ക് പുറമെ മസ്കുലാർ ഫ്രണ്ട് ബംബർ, എൽ.ഇ.ഡി ലൈറ്റ് എന്നിവയും കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. R3 പ്യുവർ, R3 കറണ്ട് , R3 ബോൾട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് കമ്പനി ഈ കാർ പുറത്തിറക്കിയത്.

R3 പ്യുവർ, R3 കറണ്ട് എന്നിവയ്ക്ക് ഒറ്റചാർജിംഗിൽ തന്നെ 80 കിലോ മീറ്റർ സഞ്ചരിക്കാൻ കഴിയും. അതേസമയം ഉയർന്ന വകഭേദമായ R3 ബോൾട്ടിന് 120 കിലോ മീറ്റർ സഞ്ചരിക്കാനാകും. സാധാരണ ചാർജർ ഉപയോഗിച്ച് 6-8 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.

മൂന്ന് ലക്ഷം രൂപയാണ് ബേസ് മോഡലിന്റെ വില. ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും വാഹനത്തിന്റെ ഔദ്യോഗിക വിൽപ്പന നവംബറില്‍ ആരംഭിക്കാനാണ് തീരുമാനം. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളെത്തുന്നതോടെ അന്തരീക്ഷ മലീനീകരണതോതിൽ കാര്യമായ കുറവ് ഉണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News