സ്വകാര്യ ബോട്ടുകളില്‍ 2000 വരെ; പൊളിച്ചടുക്കി സംസ്ഥാന ജലഗതാഗത വകുപ്പ്; പത്തുരൂപയ്ക്ക് ജലത്തിലൊരു സ്വപ്നസഞ്ചാരം; തിരക്കോട് തിരക്ക് – Kairalinewsonline.com
Featured

സ്വകാര്യ ബോട്ടുകളില്‍ 2000 വരെ; പൊളിച്ചടുക്കി സംസ്ഥാന ജലഗതാഗത വകുപ്പ്; പത്തുരൂപയ്ക്ക് ജലത്തിലൊരു സ്വപ്നസഞ്ചാരം; തിരക്കോട് തിരക്ക്

സ്വകാര്യ ബോട്ടുകള്‍ മണിക്കൂറിന് 500 രൂപ മുതല്‍ 2000 വരെ ഈടാക്കുമ്പോഴാണ് ജലഗാതഗത വകുപ്പിന്റെ ഈ യാത്രാ സൗകര്യം

വെറും പത്ത് രൂപയ്ക്ക് ഇനി കായൽ സൗന്ദര്യം ആസ്വദിക്കാം. സ്വകാര്യ ബോട്ടുകളുടെ അന്യായ നിരക്കിൽ കായൽസൗന്ദര്യം ആസ്വദിക്കാൻ കഴിയാത്തവർക്കായി സംസ്ഥാന ജലഗതാഗത വകുപ്പാണ് ബോട്ട് സർവീസ് നടത്തുന്നത്.

മുഹമ്മയിൽ നിന്ന് പാതിരാ മണൽ ദ്വീപിലേയ്ക്കാണ് ബോട്ട് സർവീസ് ആരംഭിച്ചിരിക്കുന്നത് പത്ത് രൂപ അങ്ങോട്ടും പത്ത് രൂപ തിരിച്ചിങ്ങോട്ടും നൽകിയാൽ മതി. അര മണിക്കൂർ നല്ല കുട്ടനാടൻ കായൽ യാത്ര ആസ്വദിക്കാം.

മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്ന് 20 മിനിറ്റ് യാത്ര ചെയ്താൽ പാതിരാ മണൽ ദ്വീപിലെത്താം. കുമരകത്തു നിന്നു പാതിരാമണലിലേക്ക് 42 പേര്‍ക്കു പോകാന്‍ വെറും 420 രൂപ മതി. വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പാതിരാമണല്‍ ദ്വീപ് കാണാനും ബോട്ട് റെഡി.

കുമരകം – മുഹമ്മ പതിവ് സര്‍വീസുകള്‍ മുടക്കാതെയാണ് ദ്വീപിലേക്കു വിനോദ സഞ്ചാരികളുമായി ബോട്ട് യാത്ര. സഞ്ചാരികള്‍ക്ക് ദ്വീപില്‍നിന്ന് തിരികെ പോരേണ്ട സമയത്ത് ബോട്ടെത്തി ഇവരെ തിരികെ എത്തിക്കും സ്വകാര്യ ബോട്ടുകള്‍ മണിക്കൂറിന് 500 രൂപ മുതല്‍ 2000 വരെ ഈടാക്കുമ്പോഴാണ് സഞ്ചാരികള്‍ക്ക് ആശ്വാസമേകി ജലഗാതഗത വകുപ്പിന്റെ ഈ യാത്രാ സൗകര്യം.

പ്രതിസന്ധിയിലായ ജലഗതാഗതത്തെ ഉയർത്തെഴുന്നേൽപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെങ്കിലും പാതിരാമണൽ എന്ന ചെറു ദ്വീപിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

നൂറുകണക്കിന് ദേശാടന പക്ഷികളും അപൂർവ സസ്യജാലങ്ങളും കണ്ടൽക്കാടുകകളും നിറഞ്ഞ പാതിരാമണലിലേയ്ക്ക് നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. കല്ലു പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചും കണ്ടല്‍ ചെടികളോടും കാട്ടു വള്ളികളോടും ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയുടെ മനോഹാരിത ആസ്വദിച്ചും ഈ പച്ചതുരുത്തിലേക്ക് കടന്നു ചെല്ലാം.

വീഡിയോ സ്റ്റോറി കാണാം

To Top