ഓര്‍മ്മിച്ച് തലപുകയ്ക്കേണ്ട; പാസ് വേര്‍ഡുകളോട്​ ഇനി ബൈ ബൈ പറയാം

അത്യാവശ്യ സമയങ്ങളില്‍ വേണ്ട കാര്യങ്ങള്‍ ഓര്‍മ്മ വരാത്തത്​ മനുഷ്യരുടെ സ്ഥിരം സ്വഭാവമാണ്​. അങ്ങനെയുള്ളവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ഇനി പാസ്വേര്‍ഡുകള്‍ ഓര്‍മ്മിച്ചു വെച്ച്​ തല പുകക്കണ്ട ആവശ്യമില്ല. പാസ്വേര്‍ഡുകള്‍ക്ക്‌ പകരമായി ‘വെബ്​ ഓതന്‍റിഫിക്കേഷന്‍ സ്റ്റാന്‍റേര്‍ഡ്​’ (WAS) എന്ന പുതിയ രീതി രംഗത്തു വരാന്‍ പോകുന്നു.

ഇത്തരത്തിലുള്ള സംവിധാനം മറ്റേതൊരു സംവിധാനത്തെക്കാളും സുരക്ഷിതമാണ്​ എന്നാണ്​ പറയപ്പെടുന്നത്​.ഇനി ഒന്നിലധികം പാസ്വേര്‍ഡുകള്‍ ഓര്‍ത്തുവെക്കുന്നതിനു പകരം സ്വന്തം ശരീര ഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച്​ ബ്ലൂടൂത്ത്​, യുഎസ്​ബി, എന്‍എഫ്​‌സി എന്നിവയുപയോഗിച്ചോ ആളുകള്‍ക്ക്‌ ലോഗിന്‍ ചെയ്യാന്‍ പറ്റുന്നതാണ്​ പുതിയ സംവിധാനം.

ഒരു വെബ്​സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ നാം യൂസര്‍നെയിം നല്‍കുമ്പോള്‍ നമ്മുടെ ഫോണില്‍ ലഭിക്കുന്ന ഓതന്‍റിഫിക്കേഷന്‍ ടോക്കണ്‍ തുറക്കുന്നതിലൂടെ വെബ്​സൈറ്റ്​ ലോഗിന്‍ ആകുന്നു. ഓരോ തവണ വെബ്​സൈറ്റ്​ ലോഗിന്‍ ചെയ്യു​മ്പോ‍ഴും   നമ്മുടെ​ ഓതന്‍റിഫിക്കേഷന്‍ ടോക്കണ്‍ മാറുന്നു. നിലവില്‍ ഗൂഗിള്‍, മൈക്രോസോഫ്​റ്റ്​, മോസില്ല തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ സംവിധാനം ലഭ്യമാണ്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here