കുവൈറ്റിൽ വിസ പുതുക്കൽ ഇനി എളുപ്പമാകും; ഓൺലൈൻ നടപടിക്രമങ്ങള്‍ ഇങ്ങനെ

കുവൈറ്റിൽ ഇനി വിസ പുതുക്കൽ ഏറെ വൈകാതെ ഓൺലൈൻ വഴിയാകും. ഇതിന്റെ ആദ്യ പടിയായി സ്വദേശികൾ സ്പോൺസർമാരായ ഗാർഹിക തൊഴിലാളികളുടെ വിസ പുതുക്കൽ നടപടി സെപ്തംബര് മാസം മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 2019 ജനുവരി മാസം മുതൽ മറ്റുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ പാകത്തിലാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം കൈക്കൊള്ളുന്നത്.

ഇതിനാവശ്യമായ തയ്യാറെടുപ്പുകൾ ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കിയതായും അറിയുന്നു. അപേക്ഷകർക്ക് ആവശ്യമായ രേഖകൾ മന്ത്രാലയത്തിറ്റിന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്‌താൽ മതിയാകും. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന രേഖകളുടെ ആധികാരികത ആഭ്യന്തര മന്ത്രാലയം വിവിധ സർക്കാർ വകുപ്പുകളുമായി
ലിങ്ക് ചെയ്തു പരിശോധിക്കും.

അപേക്ഷകൾ മന്ത്രാലയം സ്വീകരിച്ചു കഴിഞ്ഞാൽ വിസ പുതുക്കുന്ന ഓഫീസിൽ നേരിട്ട് ഹാജരായി പാസ്പ്പോർട്ടിൽ പുതുക്കിയ വിസ സ്റ്റാമ്പ് ചെയ്യാവുന്നതാണ്. ഇതിനിനാവശ്യമായ ഫീസ് ഓൺലൈനായോ നേരിട്ടോ
നൽകാവുന്നതുമാണ്.

ജൂൺ മാസം മുതൽ ലൈസൻസ് പുതുക്കലും ഓൺലൈൻ വഴിയാക്കാനുള്ള നടപടിക്രമങ്ങളും
മന്ത്രാലയം പൂർത്തീകരിച്ചിട്ടുണ്ട്. ഈ സംവിധാനം നടപ്പിലാക്കുക വഴി ഏറെ സമയവും സൗകര്യവും ലാഭിക്കാൻ
കഴിയുമെന്നും, ഈ തീരുമാനം പ്രവാസികൾക്ക് ഗുണം ചെയ്യുമെന്നുമാണ് കരുതുന്നത്. 2022 ഓട് കൂടി എല്ലാ സർക്കാർ ഇടപാടുകളും ഓൺലൈൻ വഴിയാക്കാനാണ് കുവൈറ്റ് സർക്കാർ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News