4 ജി ഡാറ്റ വേഗതയില്‍ മുമ്പന്‍ ഈ ടെലിക്കോം കമ്പനി; ട്രായുടെ റിപ്പോര്‍ട്ട്

ഇതാ ജിയോ 4 ജിയെ തേടി മറ്റൊരു അംഗീകാരം കൂടി. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്ക് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ ഇന്ന് നിലവിലുള്ളതില്‍ വച്ച് ഏറ്റവും വേഗം കൂടിയ 4 ജി സേവനം നല്‍കുന്ന ടെലികോം കമ്പനിയാണ് ഇന്ന് ജിയോ 4 ജി.

ട്രായുടെ തന്നെ മൈ സ്പീഡ് ആപ്പ് എന്ന സംവിധാനം ഉപയോഗിച്ച് ഇന്‍റര്‍നെറ്റിന്‍റെ വേഗത അളന്നാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള എയര്‍ടെല്‍ 8.9 എംബിപിഎസ് വേഗം നല്‍കുമ്പോള്‍ ഇതിനെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് 21.3 എംബിപിഎസ് വേഗതയാണ് ജിയോ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.

ട്രായുടെ പട്ടികയില്‍ ഏറ്റവും അവസാനമുള്ളത് ഐഡിയ നെറ്റ്വര്‍ക്കാണ്. അവസാനത്തെ സ്ഥാനം നേടിയ ഐഡിയ ശരാശരി 7.3 എംബിപിഎസ് വേഗത മാത്രമാണ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News