കോടതിയുടെ അപൂര്‍വ്വ നടപടി; ഒടുവില്‍ കൊല്ലം ലത്തീൻ രൂപത ബിഷപ്പ് സ്റ്റാൻലി റോമന് അധികാരം നഷ്ടമായി

കോടതി വിധിയ്ക്ക് പിന്നാലെ കൊല്ലം ലത്തീൻ രൂപത ബിഷപ്പ് സ്റ്റാൻലി റോമന്റെ അധികാരം നഷ്ടമായി.. വികാരി ജനറലായിരുന്ന പോൾ ആന്റണി മുല്ലശ്ശേരിയാണ് പുതിയ ബിഷപ്പ് .. സ്റ്റാൻലി റോമന്റെ ഭരണ അധികാരങ്ങൾ മരവിപ്പിച്ച മുൻസിഫ് കോടതി വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഇരിക്കെ അപ്രതീക്ഷിതമായാണ് പുതിയ ബിഷപ്പിന്റെ പ്രഖ്യാപനം ഉണ്ടായത്.

തങ്കശ്ശേരി ഇൻഫാന്റ് ജീസസ് കത്തീഡ്രലിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. വത്തിക്കാനിൽ നിന്നുള്ള സന്ദേശം ചടങ്ങിൽ വായിച്ചു.. കഴിഞ്ഞ 17 വർഷമായി ബിഷപ്പായിരുന്ന തുടരുന്ന സ്റ്റാൻലി റോമൻ അധികാര ചിഹ്നങ്ങൾ പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക് കൈമാറി.

തന്നിൽ ഏൽപ്പിക്കുന്ന കർത്തവ്യം ഉത്തരവാദിത്വത്തോടെ ചെയ്ത് തീർക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപന ശേഷം പുതിയ ബിഷപ്പ് പോൾ ആന്റണി മുല്ലശേരി പറഞ്ഞു.

കാലാവധി കഴിഞ്ഞിട്ടും ബിഷപ്പായി തുടർന്ന സ്റ്റാൻലി റോമന്റെ ഭരണ അധികാരങ്ങൾ നേരത്തെ കൊല്ലം മുൻസിഫ് കോടതി മരവിപ്പിച്ചിരുന്നു. പിന്നാലെ ബിഷപ്പിന്റെ കാലത്ത് നടന്ന ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒര് വിഭാഗം വിശ്വാസികൾ പൊലീസിൽ പരാതി നൽകി.

മുൻസിഫ് കോടതിവിധി ജില്ല കോടതി ശരിവെച്ചതോടെയാണ് സ്റ്റാൻലി റോമനെ മാറ്റി പ്രഖ്യാപനം ഉണ്ടായത്. കോടതി ഇടപെട്ട് ബിഷപ്പിന്റെ ഭരണ അധികാരങ്ങൾ മരവിപ്പിക്കുന്നത് അപൂർവ്വ നടപടിയായിട്ടായിരുന്നു വിലയിരുത്തപ്പെട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News