ആര്‍എസ്എസിന്‍റെ വര്‍ഗീയ കൊലവിളി കേരളത്തിലും; പള്ളിയില്‍ കയറി വെട്ടുമെന്ന മുദ്രാവാക്യവുമായി പ്രകടനം; വീഡിയോ പുറത്ത്

കാസര്‍ഗോഡ്: ആര്‍ എസ് എസിന്‍റെ വര്‍ഗീയ കൊലവിളി കേരളത്തിലും ശക്തമാകുന്നു. പ്രകോപനപരമായ മുദ്രാവക്യങ്ങളുമായി തെരുവുകളില്‍ ഭീതി പടര്‍ത്തുകയാണ് ആര്‍എസ്എസ്.

‘ആര്‍.എസ്.എസിന് നേരെ വന്നാല്‍ പള്ളിയില്‍ കയറി വെട്ടും’ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മു‍ഴക്കിയുള്ള പ്രകടനം വിവാദത്തിലായിട്ടുണ്ട്. കോസര്‍ഗോഡ്  കാഞ്ഞങ്ങാട് ടൗണില്‍ നൂറോളം ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരമാണ് പ്രകടനം നടത്തിയത്.

വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വാട്സാപ്പ് പ്രചരണത്തിലൂടെ തിങ്കളാഴ്ച്ച നടന്ന വ്യാജ ഹര്‍ത്താലില്‍ അക്രമം നടത്തിയെന്നുകാട്ടിയാണ് പ്രകോപനപരമായ മുദ്രാവാക്യവുമായി ആര്‍എസ്എസ് രംഗത്തെത്തിയത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here