ലൈഫ് മിഷന്‍ പദ്ധതി: കോട്ടയം ജില്ലയില്‍ വാഴൂര്‍ ബ്ലോക്ക് ഒന്നാം സ്ഥാനത്തേക്ക്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ജില്ലയില്‍ വാഴൂര്‍ ബ്ലോക്ക് ഒന്നാം സ്ഥാനത്തേക്ക്.

ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പദ്ധതിയാണ് ലൈഫ് മിഷന്‍. കറുകച്ചാല്‍, ചിറക്കടവ്, കങ്ങഴ ,നെടുംകുന്നം, വെള്ളാവൂര്‍ ,വാഴൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വാഴൂര്‍ ബ്ലോക്കില്‍ 71 വീടുകളാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത്.

ഇതില്‍ കങ്ങഴ, കറുകച്ചാല്‍, ചിറക്കടവ്, വെള്ളാവൂര്‍ പഞ്ചായത്തുകള്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെ നൂറിന്റെ മികവിലെത്തി. ബ്ലോക്കിന്റെ ഐഎവൈ പദ്ധതി പ്രകാരമുള്ള 43 വീടുകളുടെ നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചിരുന്നു.

അതില്‍ 42 എണ്ണത്തിന്റെയും പണി പൂര്‍ത്തീകരിച്ചു. ഒരു വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തികരിക്കേണ്ട 16 വീടുകളില്‍ രണ്ടെണ്ണം മാത്രമാണ് പണി പൂര്‍ത്തിയാക്കാനുള്ളത്. ഇതില്‍ ആര്‍ ഐ റ്റി പാമ്പാടിയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന വീടിന്റെ പണി ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും.

പട്ടികജാതി വകുപ്പ് അനുവദിച്ച എട്ട് വീടിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. ഇതില്‍ അഞ്ച് വീടുകളും കറുകച്ചാല്‍ പഞ്ചായത്തിലാണ്. വാഴൂര്‍ ബ്ലോക്കില്‍ പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ പൂര്‍ത്തീകരിക്കാനുള്ള നാലു വീടുകളും പണി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

പട്ടിക വിഭാഗത്തില്‍ ലൈഫ്മിഷന്‍ പദ്ധതിയുടെ 100 ശതമാനം കൈപ്പിടിയിലൊതു ക്കിയിരിക്കുകയാണ് വാഴൂര്‍ ബ്ലോക്ക്. വര്‍ഷങ്ങളായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകാതെ കിടന്ന ഇ എം എസ് ഭവന പദ്ധതി, ഐ.എ.വൈ, പി.എംഎ.വൈ എന്നിവയെല്ലാം കൂട്ടിയിണക്കി ലൈഫ് മിഷന്‍ പദ്ധതിയിലുള്‍ പ്പെടുത്തിയുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തുകളില്‍ നടക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പണം ലഭിച്ചിട്ടും പണി പൂര്‍ത്തിയാക്കാന്‍ നിവൃത്തിയില്ലാതിരുന്ന ഗുണഭോക്താക്കളെയാണ് ലൈഫ് മിഷന്‍ പദ്ധതിയിലുള്‍ പ്പെടുത്തിയിരുന്നത്.

ഇത്തരക്കാര്‍ക്ക് പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതില്‍ ഓരോ പഞ്ചായത്ത് ഭരണ സമിതിയും കാണിച്ച ഉത്സാഹമാണ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേട്ടമായി മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News