പ്ലാസ്റ്റിക് നിക്ഷേപിക്കൂ; ഫ്രീ റിചാര്‍ജ് നേടു; പുത്തന്‍ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍ വേ

ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ പ്ലാസ്റ്റിക്ക് റിസൈക്ലിങ് പദ്ധതി ശ്രദ്ധേയമാകുന്നു. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ഫോണില്‍ ടോക്ക് ടൈം നേടാന്‍ കഴിയുന്ന സംവിധാനമാണ് ഭുവനേശ്വരില്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ തുടക്കമിട്ടത്.

ഫോണില്‍ ഫ്രീ റിചാര്‍ജ് കിട്ടിയാല്‍ സന്തോഷിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എന്നാല്‍ ഫ്രീ റിചാര്‍ജിന്റെ കൂടെ പ്ലാസ്റ്റിക്ക് കുപ്പികള്‍ കളയാനുള്ള അവസരം കൂടി ട്രെയിന്‍ യാത്രക്കാര്‍ക്ക് കിട്ടിയാലോ?

യാത്രക്കാരുടെ കൈവശമുള്ള കുപ്പികള്‍ മെഷീനില്‍ നിക്ഷേപിച്ചാല്‍ ഫോണില്‍ പത്തു രൂപ ടോക് ടൈം ലഭിക്കുന്നതാണ് പുതിയ സംവിധാനം.  200 എംഎല്‍ മുതല്‍ രണ്ടു ലിറ്റര്‍ കുപ്പികള്‍ വരെയാണ് മെഷീനില്‍ നിക്ഷേപിക്കാനാവുക. നിക്ഷേപിക്കപ്പെടുന്ന കുപ്പികള്‍ മെഷീന്‍ ഉടന്‍ പൊടിയാക്കി മാറ്റുകയും ചെയ്യും.

എത്ര കുപ്പി വേണമെങ്കിലും നിക്ഷേപിക്കാം എന്നതാണ് പ്രത്യേകത. കുപ്പി നിക്ഷേപിക്കുമ്പോള്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ നിന്നും ലഭിക്കുന്ന കോഡ് പ്രകാരമാണ് ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യപ്പെടുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

ഈ പദ്ധതി വ്യാപകമാകുന്നതോടെ അലഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികളുടെ എണ്ണം കുറയ്ക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ്റെയില്‍വേ അധികൃതര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here