തിരുവനന്തപുരത്ത് കാണാതായ യുവതി ഗര്‍ഭിണിയല്ല; ഇല്ലാത്ത ഗര്‍ഭത്തിന് ചികിത്സ നേടിയതെന്തിന്? വൈദ്യ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍; പൊലീസ് നിഗമനം ഇങ്ങനെ

SATയിൽ നിന്ന് കാണാതായ യുവതിയെ തിരുവനന്തപുരത്തെത്തിച്ചു. കരുനാഗപ്പള്ളിയിൽ നിന്നാണ് യുവതിയെ ലഭിച്ചത്. എന്നാൽ യുവതി ഗർഭിണിയല്ലെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞു.

ക‍ഴിഞ്ഞ ചൊവ്വാ‍ഴ്ചയാണ് പൂർണ ഗർഭിണിയായ ഷംനയെ തിരുവനന്തപുരം SAT ആശുപത്രിയിൽ നിന്നും കാണാതാകുന്നത്. മാധ്യമങ്ങളിലും മറ്റും വന്ന വാർത്തയെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍മാരാണ് ഷംനയെ ആദ്യം തിരിച്ചറിഞ്ഞത്.

തുർന്ന് പൊലീസിനെ ഇവർ വിവരം അറിയിക്കുകയായിരുന്നു. അവശയായ ഷംനയെ കരുനാഗപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പ്രാഥമികമായി മെഡിക്കൽ പരിശോധന നടത്തിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിന് കൈമാറുകയായിരുന്നു.

എന്നാൽ പ്രാഥമിക പരിശോധനയിൽ യുവതി ഗർഭിണിയല്ലെന്നാണ് ഡോക്ടറുടെ വാദം. പൊലീസ് കൂടുതൽ വിവരം പുറത്ത് വിട്ടിട്ടില്ല. പൂർണ ഗർഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭർത്താവും ബന്ധുക്കള്‍ക്കുമൊപ്പം ക‍ഴിഞ്ഞ ചൊവ്വാ‍ഴ്ചയാണ് മടവൂര്‍ സ്വദേശിയയാ ഷംന എസ് എടി ആശുപത്രിയിൽ ഡോക്ടറെ കാണുവാന്‍ എത്തിയത്.

ഡോക്ടറുടെ മുറിയൽ കയറിയ യുവതി മണിക്കൂറുകള്‍ക്ക് ശേഷവും തിരിച്ചെത്തിയില്ല. ആശുപത്രി മു‍ഴുവന്‍ തിരഞ്ഞിട്ടും യുവതിയെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭർത്താവ് പൊലീസിൽ അറിയിക്കുകയായിരുന്നു. മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

ചൊവ്വാ‍ഴ്ച വൈകീട്ടോടെ എറണാകുളത്തും പിന്നീട് വെല്ലൂരിലുമുണ്ടെന്നും കണ്ടെത്തി. പൊലീസ് അങ്ങോട്ട് പുറപ്പെട്ടെങ്കിലും ഷംനയെ കണ്ടെത്താനായില്ല.

എന്നാൽ മാധ്യമങ്ങളിലും മറ്റും വന്ന ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളിയിലെ ഓട്ടോ ഡ്രൈവർമാര്‍ ഇവരെ തിരിച്ചറിഞ്ഞത്.

ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങള്‍ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വെളിപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here