ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണം; മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നിരാഹാര സമരം ആരംഭിച്ചു

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു നടത്തുന്ന ഒരു ദിവസത്തെ നിരാഹാരം സമരം ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ ആരംഭിച്ചു.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് നായിഡുവിന്റെ ലക്ഷ്യം. തിങ്കളാഴ്ചയാണ് നായിഡുവിന്റെ മന്ത്രിസഭ നിരാഹാരസമരം തീരുമാനിച്ചത്.

സംസ്ഥാനത്തെ ഓരോ ജില്ലകളിലും മന്ത്രിമാര്‍ നിരാഹാരസമരമിരിക്കുന്നുണ്ട്.ബജറ്റ് പ്രഖ്യാപനത്തില്‍ ആന്ധ്രയെ കേന്ദ്രം അവഗണിച്ചതായാണ് ടിഡിപിയുടെ ആരോപണം.

ഇതേ തുടര്‍ന്ന് നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News