മോഹന്‍ലാലിനെ കാണാന്‍ മീനുക്കുട്ടിയുടെ സര്‍പ്രെെസ് എന്ട്രി: വീഡിയോ കാണാം

തിയേറ്ററുകളെ ഇളക്കിമറിച്ച് മോഹന്‍ലാല്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു കട്ട മോഹന്‍ലാല്‍ ഫാനായാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. ചിത്രത്തില്‍ മഞ്ജുവിനൊപ്പം, ഇന്ദ്രജിത്തും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

റിലീസിന് മുമ്പേ ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശനം, തുടരവേ, കൊച്ചി ലുലുമാളില്‍ പ്രേക്ഷകരുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി ലാലേട്ടന്റെ സ്വന്തം മീനുക്കുട്ടിയെത്തി.

മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരാണ് കാണികള്‍ക്ക് സര്‍പ്രെെസ് നല്‍കിയെത്തിയത്. കൊച്ചിയിലെ ലുലുമാളിലാണ് സംഭവം. പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കാണാന്‍ മഞ്ജുവിനൊപ്പം മോഹന്‍ലാല്‍ ടീം മുഴുവനും എത്തിയിരുന്നു. മഞ്ജു വാര്യര്‍, സംവിധായകന്‍ സാജിദ് യാഹിയ, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരാണ് തിയേറ്ററില്‍ എത്തിയത്. കേക്ക് മുറിച്ചാണ് ഇവര്‍ സന്തോഷം പങ്കു വച്ചത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News