സ്കൂട്ടറില്‍ മൊബൈല്‍ ചാര്‍ജിങ് സോക്കറ്റും; ഇന്ത്യയെ വിസ്മയിപ്പിക്കാന്‍ സ്കോമാഡിയെത്തുന്നു

ഇന്ത്യന്‍ വിപണിയില്‍ പുതിയ തരംഗമാകാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സ്കൂട്ടര്‍ നിര്‍മാതാക്കളായ സ്കോമാഡി. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജെ പെര്‍ഫോമന്‍സ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്ത്യയെ വിസ്മയിപ്പിക്കാന്‍ ഈ ബ്രിട്ടീഷ് കമ്പനി എത്തുന്നത്. തുടക്കത്തില്‍ ഒരു മോഡലും പിന്നീട് ബാക്കി മോ‍ഡലുകളും അവതരിപ്പിക്കാനാണ് സ്കോമാഡി ശ്രമിക്കുന്നത്.

പൂര്‍ണമായും ക്ലാസിക് സ്റ്റൈലിലാണ് സ്കൂട്ടറിന്‍റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. 11 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള സ്കൂട്ടറിന്‍റെ ആകെ ഭാരം വെറും 100 കിലോഗ്രാം മാത്രമാണ്.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്യുവല്‍ ചാനല്‍ എബിഎസോടെ 200 എംഎം ഡിസ്‌ക് ബ്രേക്കുമുണ്ട്.

ഇന്നത്തെ യുവ തലമുറയ്ക്ക് ഒ‍ഴിച്ചു കൂടാന്‍ പറ്റാത്ത മൊബൈല്‍ ചാര്‍ജിങ് സോക്കറ്റും സ്കൂട്ടറില്‍ ലഭ്യമാണ്. മലിനീകരണം നിയന്ത്രിക്കുക എന്നതാണ് സ്കോമാഡി സ്കൂട്ടറുകളുടെ ഏറ്റവും വലിയ ലക്ഷ്യം കമ്പനി അവകാശപ്പടുന്നത്.

ഇതിന്‍റെ മറ്റൊരു പ്രത്യേകത ഉപഭോക്താക്കളുടെ ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്യാം എന്നതാണ്. ഏകദേശം രണ്ടു ലക്ഷം രൂപയാണ് പുണെയിലെ എക്‌സ് ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here