പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്; ഇതൊരല്‍പ്പം സൂക്ഷിക്കേണ്ടി വരും

സമയ ലാഭത്തിനായി വാട്സ് ആപ്പില്‍ പോലും വോയ്സ് മെസ്സേജുകളെ ആശ്രയിക്കുന്നവരാണ് നമ്മളിലേറെയും. ടൈപ്പ് ചെയ്യാനുള്ള മടി, അതുതന്നെ കാരണം. എന്നാല്‍ അവിടെയും ബുദ്ധിമുട്ടുകള്‍ ഏറെയായിരുന്നു.

ദീര്‍ഘനേരം മൈക്ക് ബട്ടണ്‍ ഞെക്കിപിടിക്കുന്നതായിരുന്നു ഇത്തരക്കാര്‍ക്കിടയിലെ ഏറ്റവും വലിയ ബുദ്ധിമുട്ട്. ഈ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് സഹായത്തിനായി പുതിയ ഫീച്ചറുമായി എത്തുകയാണ് വാട്സ് ആപ്പ്.

ഇനി മുതല്‍ വോയ്സ് ബട്ടണ്‍ 0.5 സെക്കന്‍റ് മാത്രം അമര്‍ത്തിപ്പിടിച്ച് മുകളിലേക്ക് സ്വൈപ് ചെയ്താല്‍ മതിയാകും. 0.5 സെക്കന്‍റ് ക‍ഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കലി വോയ്സ് റെക്കോഡാകുന്ന പുതിയ അപ്ഡേഷനാണ് ‍വാട്സ് ആപ്പ് അവതരിപ്പിക്കുന്നത്.

ഗുണത്തോടൊപ്പം തന്നെ ദോഷവും ഈ പുതിയ ഫീച്ചറിന് ഉണ്ടെന്നാണ് അറിയാന്‍ ക‍ഴിയുന്നത്. നമ്മള്‍ പോലുമറിയാതെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയക്കാനുള്ള സാധ്യതയാണ് ഈ ഫീച്ചറിനുമേല്‍ കരി നിഴല്‍ വീഴ്ത്തുന്നത്. ലോക്ക് ചെയ്താല്‍ പിന്നീട് കാന്‍സല്‍ ചെയ്യുകയോ സെന്‍ഡ് ചെയ്യുകയോ ചെയ്യും വരെ ആപ്ലിക്കേഷന്‍ ശബ്ദങ്ങള്‍ റെക്കോഡു ചെയ്തുകൊണ്ടേയിരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News