വില എത്ര കൂട്ടിയാലും അപ്പാച്ചെക്ക് ആവശ്യക്കാരേറെയാണ്; കാരണം ഇതാണ്

വില കൂട്ടിയിട്ടും ഡെലിവെറി താമസമുണ്ടായിട്ടും ടിവിഎസ് അപാച്ചെ RR310 ന് ആവശ്യക്കാരേറെ. വന്‍ വില്‍പനയാണ് ഈ ബൈക്ക് ക‍ഴിഞ്ഞ കുറച്ച് കാലമായി നേടുന്നത്.

മാര്‍ച്ച് മാസം 983 അപാച്ചെ RR310 കളെയാണ് ടിവിഎസ് വിറ്റത്. അതേസമയം RC390, ഡ്യൂക്ക് 390 ബൈക്കുകളുടെ കണക്കു ഒന്നിച്ചെടുത്തപ്പോ‍ഴും കെടിഎമ്മിന്റെ വില്‍പന 716 യൂണിറ്റ് മാത്രമാണ്. ഡിസംബറില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് കെടിഎം ബൈക്കുകളെ ടിവിഎസ് അപാച്ചെ RR 310 വില്‍പനയില്‍ പിന്നിലാക്കിയത്.

നിലവില്‍ കേവലം 13,000 രൂപയുടെ വ്യത്യാസം മാത്രമാണ് ഫ്‌ളാഗ്ഷിപ്പ് അപാച്ചെ ബൈക്കിന് കരുത്തന്‍ കെടിഎം RC390 യുമായി. ഡീലര്‍മാരെ ആശ്രയിച്ചു നാലു മാസം വരെയാണ് ടിവിഎസ് ബൈക്കിനായുള്ള കാത്തിരിപ്പ്.

ബുക്കിംഗുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍. ഇതു കണക്കിലെടുത്ത് RR310 ന്റെ ഉത്പാദനം കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്.

313 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിനാണ് ടിവിഎസിന്റെ ഫ്ളാഗ്ഷിപ്പ് ബൈക്കില്‍. എഞ്ചിന് പരമാവധി 34 bhp കരുത്തും 28 Nm torque ഉം നല്‍കാനാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News