ഇനി ആണവപരീക്ഷണങ്ങള്‍ നടത്തില്ലെന്ന് ഉത്തരകൊറിയ; മിസൈല്‍-ആണവപരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു

ഇനി ആണവപരീക്ഷണങ്ങള്‍ നടത്തില്ലെന്ന് ഉത്തരകൊറിയ.  മിസൈല്‍-ആണവപരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചതായും ഉത്തരകൊറിയ അറിയിച്ചു.

രാജ്യത്തി​​​​​ന്‍റെ സമാധാനത്തിനും വേണ്ടിയാണ് പുതിയ തീരുമാനമെന്നും ഏപ്രില്‍ 21 മുതല്‍ ആണവപരീക്ഷണവും മിസൈല്‍ പരീക്ഷണവും നടത്തില്ലെന്നും​ കൊറിയന്‍ വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു.

അമേരിക്കയുമായും ദക്ഷിണകൊറിയയുമായും ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ്​ ഉത്തരകൊറിയയുടെ പുതിയ തീരുമാനം. അതേസമയം  ആണവപരീക്ഷണങ്ങള്‍ നിര്‍ത്താനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അമേരിക്കയും ദക്ഷിണകൊറിയയും സ്വാഗതം ചെയ്​തു.

ആണവശക്​തിയിലും മിസൈല്‍ സാങ്കേതിക വിദ്യയിലും ഉത്തരകൊറിയ പൂര്‍ണ്ണത കൈവരിച്ചതായും എജന്‍സി വ്യക്​തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here