മോദി ബിജെപിയെ നശിപ്പിക്കും; ആഞ്ഞടിച്ച് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു; നേതൃത്വത്തിന് ഞെട്ടല്‍; രാഷ്ട്രീയ സന്യാസമെന്ന് സിന്‍ഹ

മോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചാണ് മുതിര്‍ന്ന നേതാവും ബിജെപി നിര്‍വ്വാഹക സമിതിയംഗവുമായ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടത്. ബിജെപിയെ മോദി നശിപ്പിക്കുമെന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് സിന്‍ഹ ഉയര്‍ത്തിയത്.

മോദി അധികാരമേറ്റതുമുതല്‍ വിമര്‍ശനങ്ങളുമായി സിന്‍ഹ കളം നിറഞ്ഞിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുമെന്ന് ഉന്നത നേതാക്കള്‍ പോലും ചിന്തിച്ചിരുന്നില്ല. ഇവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് സിന്‍ഹയുടെ നീക്കം.

കത്വ വിഷയത്തില്‍ നേരത്തെ തന്നെ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊടും ക്രൂരതയ്ക്കെതിരെ മോദി പുലര്‍ത്തുന്ന മൗനമാണ് സിന്‍ഹയെ പ്രകോപിച്ചതും പാര്‍ട്ടി വിടാനുള്ള തീരുമാനം കൈകൊണ്ടതെന്നുമാണ് വ്യക്തമാകുന്നത്.

ജനാധിപത്യം സംരക്ഷിക്കാനാണ് ബിജെപി വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് തല്‍ക്കാലം പോകുന്നില്ലെന്നും രാഷ്ട്രീയ സന്യാസമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു സിന്‍ഹ. മകന്‍ ജയന്ത് സിന്‍ഹി മോദി മന്ത്രിസഭയിലെ സഹമന്ത്രിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here