അത്ഭുതം കാട്ടി മഞ്ജുവിന്‍റെ ‘മോഹന്‍ലാല്‍’; സാറ്റലൈറ്റ് റേറ്റില്‍ റെക്കോര്‍ഡ് നേട്ടം

വിഷുവിന് തീയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ വമ്പന്‍ വിജയം പിടിച്ചെടുത്ത് മുന്നേറുകയാണ് മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയ ‘മോഹന്‍ലാല്‍’ .  മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ലാലേട്ടന്‍റെ ആരാധികയായെത്തുന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

മഞ്ജുവിനൊപ്പം ഗംഭീരപ്രകടനമാണ് നായകവേഷത്തിലെത്തിയ ഇന്ദ്രജിത്തും പുറത്തെടുത്തത്. ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ സാറ്റലൈറ്റ് റേറ്റിലും ഞെട്ടിച്ചിരിക്കുകയാണ്.

4 കോടി രൂപയ്ക്കാണ് ഇന്ത്യയിലെ പ്രമുഖ ചാനലായ സീ നെറ്റ് വർക്ക് മോഹൻലാലിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സും സീ നെറ്റ്വർക്കിന് തന്നെയാണ്.

ലാ ലാ ലാലേട്ടാ എന്നതടക്കമുള്ള മോഹൻലാലിലെ പാട്ടുകള്‍ ഇപ്പോ‍ഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. തീയറ്ററുകളിലും ചിത്രം പണം വാരുകയാണ്. ഒരാഴ്ചക്കുള്ളിൽ  5 കോടി കളക്ഷൻ പിന്നിട്ട ചിത്രം സൂപ്പര്‍ഹിറ്റായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News