തുടർച്ചയായ മൂന്നാം കൊല്ലവും ബംബർ സമ്മാനം; ആലപ്പു‍ഴയിലെ മനോഹരൻ ശരിക്കും ഭാഗ്യവാൻ

ആലപ്പു‍ഴ തക‍ഴി സ്വദേശി ആർ പി മനോഹരൻ ശരിക്കുമൊരു ഭാഗ്യവാനാണ്. കേട്ടാൽ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഗതി സത്യം തന്നെ. ഒന്നും രണ്ടും അല്ല മൂന്നു തവണയാണ് മനോഹരനെ ഭാഗ്യദേവത കടാക്ഷിച്ചത്. ഇക്കുറി നിർമ്മൽ ഭാഗ്യക്കുറിയുടെ 70 ലക്ഷമായിരുന്നു മോഹനനെ തേടിയെത്തിയത്.

ക‍ഴിഞ്ഞ വെളളിയാ‍ഴ്ച നറുക്കെടുത്ത നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് മനോഹരന് ലഭിച്ചത്. ഒപ്പം സമ്മാനാർഹമായ നമ്പറിന്‍റെ സീരീസ് ടിക്കറ്റുകൾ എടുത്തതിനാൽ 1,10, 000 രൂപ അധികമായും ലഭിക്കും.

പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷമാണ് മനോഹരനെ ആദ്യം തേടിയെത്തിത്. 2016ഒക്ടോബർ 28 നായിരുന്നു ഭാഗ്യകടാക്ഷം. 2017ൽ നംവംബറിൽ നിർമ്മൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം പിന്നെയും മനോഹരന്‍റെ കൈകളിൽ എത്തി. തുടർച്ചയായി മൂന്നാം കൊല്ലവും ഭാഗ്യമെത്തിയതോടെ  മനോഹരനും അമ്പരപ്പിലാണ്.

വൈദ്യുതി ബോർഡിലെ റിട്ട. ഒാവർസിയറാണ് തക‍ഴി പടഹാരം ലക്ഷ്മി ഗോകുലത്തിൽ ആർ പി മനോഹരൻ എന്ന അറുപത്തിനാലുകാരൻ. വിരമിച്ച ശേഷമാണ് സ്ഥിരമായി ലോട്ടറിയെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here