ദേ… സിസിടിവി ദൃശ്യങ്ങളിലുള്ള ഈ യുവാവിനെ കണ്ടെത്താൻ പരമാവധി ഷെയർ ചെയ്യണേ; മറ്റൊന്നുമല്ല, എസ്ബിഐയുടെ ഒരു കലക്കന്‍ സമ്മാനം കാത്തിരിക്കുന്നുണ്ട്; ദിതാണ് കാര്യം

ദേ …ഈ യുവാവിനെ ഒന്നു കണ്ടെത്താൻ പരമാവധി ഷെയർ ചെയ്യണെ. കാരണം മറ്റൊന്നുമല്ല, എസ്.ബി.ഐയുടെ പാരിതോഷികം നൽകാനാ. നിലത്തു കിടന്ന സ്വർണ്ണം പോകറ്റിലാകാതെ ബാങ്കിൽ ഏൽപിച്ച് ഈ യുവാവ് വലിയൊരു മാതൃകയായി. അതിനാണ് സമ്മാനം കാത്തിരിക്കുന്നത്.

ഇനി സംഭവം പറയാം… കഴിഞ്ഞ 19-4-18ന് ഈ യുവാവ് കൊല്ലം ബിഷപ്പ് ജറോം നഗറിലെ എസ്.ബി.ഐയുടെ ബ്രാഞ്ചിലെത്തി മടങ്ങവെ സ്വർണ്ണ ബ്രയിസിലെറ്റ് നിലത്ത് കിടക്കുന്നത് കാണുകയും അതെടുത്ത് ബാങ്ക് ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് മടങുകയും ചെയ്തു.

സിസിടിവി ദൃശ്യങൾ പരിശോധിച്ച് ഒരു പവൻ വരുന്ന ബ്രേയിസിലെറ്റിന്റെ ഉടമയായ കൊട്ടാരക്കര പള്ളിക്കൽ ഫാത്തിമ മൻസിലിൽ സെമീറയെ കണ്ടെത്തി ബാങ്കിൽ വിളിച്ചു വരുത്തി തിരിചേൽപ്പിക്കുകയും ചെയ്തു.

എവിടയോ നഷ്ടമായെന്നു കരുതിയ സ്വർണ്ണ ഉരുപിടി തിരിചു കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതുമില്ല. എന്തായാലും ബ്രേയിസിലെറ്റ് കണ്ടെത്തി പക്ഷെ മികച്ച സാമൂഹിക ബോധമുള്ള യുവാവിനെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ കഴിയാത്തതിൽ ഈ കുടുമ്പത്തിന് വിഷമം ഉണ്ട്.

സിസിടിവി ദൃശ്യങ്ങളിൽ യുവാവിനെ കാണാമെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. യുവാവിനെ കണ്ടെത്തി പാരിതോഷികം നൽകാനാണ് ബാങ്ക് അധികൃതരുയുടെ തീരുമാനം. ചീഫ് മാനേജർ രശ്മിദിവാകരൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here