ഭക്ഷണശാലകളില്‍ ലീഗല്‍ മെട്രോളജിയുടെ മിന്നല്‍ പരിശോധന; 102 പേര്‍ക്കെതിരെ കേസ്

ഭക്ഷണശാലകളില്‍ ലീഗല്‍ മെട്രോളജിയുടെ മിന്നല്‍ പരിശോധന; 102 പേര്‍ക്കെതിരെ കേസ്

ഭക്ഷണശാലകളില്‍ ലീഗല്‍ മെട്രോളജിയുടെ മിന്നല്‍ പരിശോധന. 102 പേര്‍ക്കെതിരെ കേസെടുത്തു.ഭക്ഷ്യ പൊതു വിതരണ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന.

ലീഗല്‍ മെട്രോളജി വകുപ്പിലെ ഡെപ്യൂട്ടി കണ്‍ട്രോളര്‍മാര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാന വ്യാപകമായുള്ള പരിശോധന.ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിൽ 102 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രാകാരം ഭക്ഷണ പാക്കറ്റുകളിൽ പ്രഖ്യാപനം രേഖപ്പെടുത്താത്തതിന് 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പാക്കറ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ അധിക വില ഈടാക്കിയതിന് രണ്ട് കേസും തൂക്കം കുറച്ച് വില്പന നടത്തിയതിന് 16 കേസുകളും രജിസ്റ്റര്‍ ചെയ്തു.

മുദ്ര ചെയ്യാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചത് ഉള്‍പ്പെടെ ലീഗല്‍ മെട്രോളജി ആക്ടിന്റെ ലംഘനങ്ങള്‍ക്ക് 18 കേസുകളും രജിസ്റ്റര്‍ ചെയ്തു. 19 കേസുകളില്‍ നിന്ന് 71,000 രൂപ പിഴ ഈടാക്കി. മറ്റുള്ളവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഭക്ഷ്യ പൊതു വിതരണ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തിയത്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News