അനധികൃത താമസക്കാര്‍ക്കായി കുവൈറ്റ്‌ സര്‍ക്കാറിന്‍റെ പൊതുമാപ്പ് ഇന്ന് അവസാനിക്കും

അനധികൃത താമസക്കാര്‍ക്കായി കുവൈറ്റ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഞായറാഴ്ച അവസാനിക്കും. 152000 പേര്‍ രാജ്യത്ത് ആവശ്യമായ താമസ രേഖകളില്ലാതെ താമസിക്കുന്നുടെന്നും അത്തരക്കാര്‍ അവരുടെ താമസ രേഖകള്‍ പിഴ അടച്ച് നിയമ വിധേയമാക്കുകയോ അതെല്ലെങ്കില്‍ തങ്ങളുടെ സ്വദേശത്തേക്ക് പിഴ ഒടുക്കത്തെ മടങ്ങിപോകാനുള്ള അവസരമാണ് കുവൈറ്റ്‌ സര്‍ക്കാര്‍ മൂന്നു മാസത്തെ പൊതുമാപ്പിലൂടെ പ്രവാസികള്‍ക്ക് നല്‍കിയത്.

എന്നാല്‍ മൊത്തം അനധികൃത താമസക്കാരില്‍ മൂന്നിലൊന്നു പേര്‍ മാത്രമേ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിട്ടുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌. ഇതില്‍ മുപ്പതിനായിരം ഇന്ത്യക്കാരില്‍ പകുതിപേര്‍ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത് എന്നാണ് എംബസിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ 11000 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി പോകാനുള്ള രേഖയായ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് എംബസിയില്‍ നിന്നും കൈപ്പറ്റിയിട്ടുമുണ്ട്. എന്നാല്‍ ഇവരില്‍ തന്നെ മുഴുവന്‍ പേരും രാജ്യം വിട്ടുവോ എന്നതിന് കൃത്യമായ കണക്കില്ല. ഏഴ് വര്ഷം മുന്‍പത്തെ പൊതുമാപ്പിലും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കൈപറ്റിയിട്ടും നാട്ടില്‍ പോകാതെ നിരവധി പേര്‍ കുവൈറ്റില്‍ തങ്ങിയ അനുഭവമുണ്ട്.

താമസ രേഖകള്‍ നിയമവിധേയമാക്കി രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിന്നും കൃത്യതയില്ല. കണക്കുകള്‍ ഇതൊക്കെയാണെങ്കിലും മതിയായ രേഖകളില്ലാതെ കുവൈറ്റില്‍ തങ്ങുന്ന 30000 ത്തോളം ഇന്ത്യക്കാരില്‍ പകുതിയോളം പേര്‍ മാത്രമാണ് മൂന്നു മാസക്കാലം നീണ്ടു നിന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് എന്ന് വേണം കരുതാന്‍. പൊതുമാപ്പിനു ശേഷം ശക്തമായ പരിശോധനയായിരിക്കും കുവൈറ്റില്‍ ഉണ്ടാകുക എന്ന് ആഭ്യന്തര മന്ത്രാലയം നിരവധി തവണ മുന്നറീയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News