ചിയാന്‍ വിക്രമിന് വില്ലനായി വിനായകനെത്തുന്നു

തിമിര്, മരിയാൻ തുടങ്ങിയ തമിഴ്ചിത്രങ്ങളിലുടെ തമിഴ് പ്രേക്ഷകരുടെ കൈയടി വാങ്ങിയ വിനായകന്‍ വീണ്ടും തമി‍ഴിലേക്ക്. വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനംചെയ്യുന്ന ‘ധ്രുവനച്ചത്തിര’ത്തിൽ പ്രധാന വില്ലന്‍റെ വേഷത്തിലാണ് വിനായകനെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്രം‐ഗൗതം മേനോൻ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ഐശ്വര്യ രാജേഷ്, റിതു വർമ തുടങ്ങിയവരാണ് വിക്രമിന്‍റെ നായികമാരായി എത്തുന്നത്. ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഹാരീസ് ജയരാജാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel