ഇത് രാജകീയ ജയം; കി​ങ്​​സ്​ ക​പ്പ് നിലനിർത്തി ബാഴ്സ

മ​ഡ്രി​ഡ്​: എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സെവിയ്യയെ തോൽപിച്ച് തുടര്‍ച്ചയായ നാലാം വര്‍ഷവും കിങ്​​സ്​ ക​പ്പ് നിലനിർത്തി ബാഴ്സലോണ. ഇത് മുപ്പതാം തവണയാണ് ബാ‍ഴ്സ കപ്പ് നേടുന്നത്. ആദ്യ പകുതിയില്‍ മൂന്നു ഗോളും രണ്ടാം പകുതിയില്‍ രണ്ടു ഗോളും നേടിയാണ്, ബാ‍ഴ്സ സെവിയ്യയ്ക്കെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയത്.

14, 40 മിനിറ്റുകളിൽ സുവാരിസും 31ാം മിനിറ്റിൽ ലയണൽ മെസ്സിയുംഗോളുകള്‍ നേടി. ആന്ദ്രെ ഇനിയസ്റ്റ 52ാം മിനിറ്റിൽ ബാഴ്സയുടെ ലീഡ് ഉയർത്തി. 69ാം മിനിറ്റിൽ കൗട്ടിന്യോയുടെ ഗോളോടെ സെവിയ്യയെ തറപറ്റിച്ചു.

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും അപ്രതീക്ഷിതമായി പുറത്തേയ്ക്ക് പോയതോടെ ബാ‍ഴ്സലോണയുടെ ആരാധകരാകെ നിരാശയിലായിരുന്നു.
കി​ങ്​​സ്​ ക​പ്പ് നില നിര്‍ത്തിയതോടെ ലീഗില്‍ നിന്നും പുറത്തിതായതിന്ന്‍‍റെ വിഷമം മറക്കുകയാണ് ബാ‍ഴ്സലോണ ടീമും ആരാധകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News