സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി; സിപിഐഎമ്മിന്‍റെ അമരത്ത് ഇത് രണ്ടാമൂ‍ഴം; 17 അംഗ പിബിയില്‍ രണ്ട് പുതുമുഖങ്ങ‍ള്‍; 95 അംഗ കേന്ദ്ര കമ്മറ്റി

ഹൈദരാബാദില്‍  ചേരുന്ന സിപിഐഎം 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് യെച്ചൂരി സിപിഐഎമ്മിന്‍റെ അമരത്തെത്തുന്നത്.

2015 ല്‍ വിശാഖപട്ടണത്ത് നടന്ന 21 ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സിപിഐഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലേക്ക് 17 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള എസ് രാമചന്ദ്രന്‍പിള്ള പിബി അംഗമായി തുടരുമ്പോള്‍ രണ്ട് പുതുമുഖങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പ്രായപരിധിയില്‍ വിട്ടുവീ‍ഴ്ചയോടെയാണ് എസ് ആര്‍ പി പിബിയില്‍ തുടരുന്നത്. ബംഗാളില്‍ നിന്നുള്ള തപന്‍സെനും നീലോല്‍പല്‍ ബസുവുവുമാണ് പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍.തമി‍ഴ്നാട്ടില്‍ നിന്നുള്ള എ കെ പത്മനാഭനാണ് പിബിയില്‍ നിന്ന് ഒ‍ഴിഞ്ഞത്.

അതേസമയം 95 അംഗ കേന്ദ്രകമ്മിറ്റിയെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. 19 പുതുമുഖങ്ങളും കേന്ദ്രകമ്മിറ്റിയിലെത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് എം വി ഗോവിന്ദന്‍മാസ്റ്ററും കെ രാധാകൃഷണനും കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പോരാട്ടങ്ങള്‍ക്ക് ആവേശമാണ് ഗോവിന്ദന്‍മാസ്റ്ററും രാധാകൃഷ്ണനും.

നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമായി ചീഫ് എഡിറ്ററുമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കേരള നിയമസഭയുടെ മുന്‍ സ്പീക്കറുമാണ് കെ രാധാകൃഷ്ണന്‍.

ജെ എൻ യുവിലെ പഠനമാണ് അക്ഷരാർഥത്തിൽ യെച്ചൂരി എന്ന പ്രത്യയശാസ്ത്രബോധ്യമുള്ള കമ്മ്യൂണിസ്റ്റിനെ വാർത്തെടുത്തത്. ഉയർന്ന ശമ്പളമുള്ള നിരവധി ജോലികൾ തേടിയെത്തിയെങ്കിലും സമൂഹത്തെയാകെ പുതുക്കിപ്പണിയുന്ന വിപ്ലവപ്രവർത്തനം തെരഞ്ഞെടുത്തത് ശരിയാണെന്ന് പിന്നീട് കാലം തെളിയിച്ചു.

1975ൽ സി പി ഐ എം അംഗമായ  യെച്ചൂരി അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടു .1978 ൽ എസ് എഫ് ഐയുടെ അഖിലേന്ത്യ സെക്രട്ടറിയായ യെച്ചൂരി പിന്നീട് സിപി ഐ എം കേന്ദ കമ്മിറ്റി അംഗം, സെക്രട്ടേറിയേറ്റ് അംഗം, പി ബി മെമ്പർ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2005 ൽ രാജ്യസഭാംഗമായ യെച്ചൂരി യു പി എ സർക്കാറുകളുടെയും എൻ ഡി എ സർക്കാറിന്‍റെയും ജനവിരുദ്ധനയങ്ങൾക്കെതിരെ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ചു കൊണ്ട് പാർലമെന്റും പ്രക്ഷോഭത്തിനുള്ള വേദിയാക്കാമെന്ന് തെളിയിച്ചു. 2015 ലാണ് കാരാട്ടിന്‍റെ പിൻമുറക്കാരനായി പാർട്ടിയുടെ ജനറൽ സെക്രട്ടറിപദം ആദ്യമായി ഏറ്റെടുക്കുന്നത്.

 പിബി അംഗങ്ങള്‍

1. പ്രകാശ് കാരാട്ട്

2. സീതാറാം യെച്ചൂരി

3. എസ് രാമചന്ദ്രന്‍പിള്ള

4. ബിമന്‍ ബസു

5. മണിക് സര്‍ക്കാര്‍

6. പിണറായി വിജയന്‍

7. ബൃന്ദ കാരാട്ട്

8. സൂര്യകാന്ത മിശ്ര

9. കോടിയേരി ബാലകൃഷ്ണന്‍

10. എം എ ബേബി

11. സുഭാഷിണി അലി

12. ബി വി രാഘവുലു

13. ഹന്നന്‍ മുള്ള

14. ജി രാമകൃഷ്ണന്‍

15. മുഹമ്മദ് സലീം

16. തപന്‍ സെന്‍

17. നീലോല്‍പല്‍ ബസു

കേന്ദ്രകമ്മിറ്റി അംഗങ്ങള്‍

1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. എസ് രാമചന്ദ്രന്‍ പിള്ള
3. ബിമന്‍ ബസു
5. മണിക് സര്‍ക്കാര്‍
6. ബൃന്ദ കാരാട്ട്
7. പിണാറായി വിജയന്‍
8. ഹനന്‍ മൊള്ള
9. കോടിയേരി ബാലകൃഷ്ണന്‍
10.എം എ ബേബി
11. സുര്‍ജിയ കന്ദ മിശ്ര
12. മുഹമ്മദ് സലീം
13. സുഭാഷിണി അലി
14. ബി വി രാഘവുലു
15. ജി രാമകൃഷ്ണന്‍
16. തപന്‍ സെന്‍
17. നിലോത്പല്‍ ബസു
18. എ കെ പത്മാനാഭന്‍
19. പെനുമള്ളി മധു
20. വി ശ്രീനിവാസ റാവു
21 എം എ ഗഫൂര്‍
22. ദിപെന്‍ ഭട്ടാചാര്യ
23. അവദേശ് കുമാര്‍
24. അരുണ്‍ മേത്ത
25. സുരേന്ദര്‍ മാലിക്
26. ഓന്‍കര്‍ ഷാദ്
27. മുഹമ്മദ് യൂസുഫ് തിരിഗാമി
28. ഗോപി കാന്റ് ബസ്‌കി
29. ജി വി ശ്രീരാമ റെഡ്ഡി
30. പി കരുണാകരന്‍
31. പി കെ ശ്രീമതി
32. എം സി ജോസഫൈന്‍
33. ഇ പി ജയരാജന്‍
34. വൈക്കം വിശ്വന്‍
35. ടിഎം തോമസ് ഐസക്ക്
36. വിജയരാഘവന്‍
37. കെ കെ ഷൈലജ
38. എ കെ ബാലന്‍
39. എളമരം കരീം
40. ആദം നരസിംഹ നാരായണന്‍
41. മഹേന്ദ്ര സിംഗ്
42. അലി കിഷോര്‍ പട്‌നായിക്
43. ബസു ദിയോ
44. അമ്രറാം
45. ടികെ രംഗരാജന്‍
46. യു. വാസുകി
47. എ സൗന്ദരാ രാജന്‍
48. കെ ബാലകൃഷ്ണന്‍
49. പി സമ്പത്ത്
50. തമ്മിനേനി വീരഭദ്രം
51. എസ് വീരയ്യ
52. സിഎച്ച് സീത രാമുലു
53. അഗോയര്‍ ഡെബ് ബര്‍മ്മ
54. ബിജാന്‍ ധാര്‍
55. ബാദല്‍ ചൗധരി
56. രാമദാസ്
57 ഗൗതം ദാസ്
58. ഹിരലാല്‍ യാദവ്
59. ശ്യാമള്‍ ചക്രവര്‍ത്തി
60. മൃദുള്‍ ദേ
61. രേഖ ഗോസ്വാമി
62. നൃപന്‍ ചൗധരി
63. ശ്രീദേവി ഭട്ടാചാര്യ
64. രാമചന്ദ്ര ഡോം
65. മിനൊട്ടി ഘോഷ്
66. അന്‍ജു കര്‍
67. ഹരി സിംഗ് കാങ്
68. ജോഗേന്ദ്ര ശര്‍മ്മ
69. ജെ എസ് മജുംദാര്‍
70. കെ ഹേമലല
71. സുധാ സുന്ദരരാമന്‍
72. രാജേന്ദ്ര ശര്‍മ്മ
73. സ്വദേശ് ദേവ് റോയി
74. അശോക് ധവാല
75. എസ് പുനിയവതി

പുതിയ അംഗങ്ങള്‍

76. സുപ്രകാശ് താലൂക്ദര്‍
77. അരുണ്‍ കുമാര്‍ മിശ്ര
78. കെ എം തിവാരി
79. കെ രാധാകൃഷ്ണന്‍
80. എം ഗോവിന്ദന്‍
81. ജസ്വീന്ദര്‍ സിംഗ്
82. ജെ പി ഗവിറ്റ്
83. ജി നാഗയ്യ
84. തപന്‍ ചക്രവര്‍ത്തി
85. ജിതന്‍ ചൗധരി
86. മുരളീധരന്‍
87. അരുണ്‍ കുമാര്‍
88. വിജു കൃഷ്ണന്‍
89. മറിയം ധവാല
90. റാബിന്‍ ഡെബ്
91. അഭാസ് റോയ് ചൗധരി
92. സുജന്‍ ചക്രവര്‍ത്തി
93. അമിപൊര
94. സുഖ്വിന്ദര്‍ സിംഗ് ഷെക്കൊന്‍
95. ഒഴിവുള്ള (സ്ത്രീ)

സ്ഥിരം ക്ഷണിതാക്കള്‍

1. രജീന്ദര്‍ നേഗി (സെക്രട്ടറി, ഉത്തരാഖണ്ഡ് സംസ്ഥാന കമ്മിറ്റി)
2. സഞ്ജയ് പരീത് (സെക്രട്ടറി, ഛത്തീസ്ഗഡ് സംസ്ഥാന കമ്മിറ്റി)

പ്രത്യേക ക്ഷണിതാക്കള്‍

1. വിഎസ് അച്യുതാന്ദന്‍
2. മല്ലു സ്വരാജ്യം
3. മദന്‍ ഘോഷ്
4. പാലോഴി മുഹമ്മദ് കുട്ടി
5. പി രാമയ്യ
6. കെ വരദരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News