പ്രരാബ്ധങ്ങള്‍ക്കിടയിലും പഠനത്തിനൊപ്പം പോരാടി; സൗമ്യ വ്യക്തിത്വവുമായി കെ രാധാകൃഷ്ണന്‍ കേന്ദ്ര കമ്മറ്റിയിലേക്ക്

സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായ കെ രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റിയിലേക്ക്. ജില്ലാ സെക്രട്ടറിയായിരുന്ന എ സി മൊയ്തീനെ നിയമസഭ തെരഞ്ഞെുടുപ്പില്‍ പാര്‍ടി സ്ഥാനാര്‍ഥിയാക്കിയപ്പോഴാണ് 2016 മാര്‍ച്ച് 28ന് രാധാകൃഷ്ണന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്.

54 കാരനായ രാധാകൃഷ്ണന്‍ നാലുതവണചേലക്കര നിയമസഭാ മണ്ഡലത്തില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രിയായും സ്പീക്കറായും ശ്രദ്ധേയനായി. 1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതിവര്‍ഗ ക്ഷേമം, യൂവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 20062011 സ്പീക്കറായി ജനശ്രദ്ധപിടിച്ചുപറ്റി. 2001 2006ല്‍ നിയമസഭയില്‍ പ്രതിപക്ഷ ചീഫ് വിപ്പായും രാധാകൃഷ്ണന്‍ നിയമസഭക്കകത്തും പുറത്തും നടത്തിയ പേരാട്ടങ്ങള്‍ ശ്രദ്ധേയമാണ്.

ചേലക്കര തോന്നൂര്‍ക്കര വടക്കേവളപ്പില്‍ കൊച്ചുണ്ണിയുടെയും ചിന്നയുടെയും എട്ട് മക്കളില്‍ രണ്ടാമനയ രാധാകൃഷ്ണന്‍ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലായിരുന്നു പഠിച്ചതും വളര്‍ന്നതും. എസ്എഫ്ഐയിലൂടെ പൊതുരംഗത്തുവന്ന അദ്ദേഹം തോന്നൂര്‍ക്കര യുപി സ്‌കൂള്‍, ചേലക്കര എസ്എംടിഎച്ച്്എസ് എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം വടക്കാഞ്ചേരി വ്യാസ എന്‍എസ്എസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പഠനം പൂര്‍ത്തയാക്കി.

തുടര്‍ന്ന് തൃശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് ബി എ ബിരുദം നേടിയ ശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. 1991ല്‍ ആദ്യ ജില്ലാ കൗണ്‍സിലിലേക്ക് വള്ളത്തോള്‍നഗര്‍ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഐഎം ലേചക്കര ഏരിയ കമ്മിറ്റി അംഗം, ജില്ല കമ്മിറ്റി അംഗം എന്ന നിലകളില്‍ പ്രവര്‍ത്തിച്ച രാധാകൃഷ്ണന്‍ നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.

22 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പ്രസിഡന്റായ രാധാകൃഷ്ണന്‍, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റുകൂടിയാണ്. ഫാം വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു), സംസ്ഥാന പ്രസിഡന്റ്, കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുന്നു. നിരവധി അവകാശ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News