കരുത്തും ആവേശവും പകര്‍ന്ന് മുരളീധരനും വിജൂ കൃഷ്‌ണനും കേന്ദ്ര കമ്മിറ്റിയിലേക്ക്

കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത മുരളീധരന്‍ ആലത്തൂര്‍ കാട്ടുശേരി സി വിശ്വനാഥന്റെയും മീനാക്ഷിക്കുട്ടിയുടെയും മകനാണ്. ബംഗളൂരു, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. അഹമ്മദാബാദില്‍ എസ്എഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായി പാര്‍ടിയിലേക്ക്.

എസ്എഫ്‌ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കവെ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലേക്ക്. 1988 മുതല്‍ സിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രൂപീകരിച്ച നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ് ഓഫ് ഡിസേബിള്‍ഡ് എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയാണ്. ഭാര്യ സുജാതയും സിസി ഓഫീസി ല്‍ പ്രവര്‍ത്തിക്കുന്നു. മകള്‍ മൃദുല.

കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത വിജൂ കൃഷ്‌ണന്‍. 1974ല്‍ കരിവെള്ളൂരില്‍ പി കൃഷ്‌ണന്റെയും ശ്യാമളയുടെയും മകനായി ജനിച്ചു.

അച്ഛന്‍ കൃഷ്‌ണന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് സോയില്‍ കണ്‍സര്‍വേഷന്‍ തെക്കന്‍ മേഖലാ ഡയറക്‌ടറായിരുന്നു. ബംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജിലും ഡല്‍ഹി ജെഎന്‍യുവിലുമായി വിദ്യാഭ്യാസം.

സെന്റ് ജോസഫ്‌സ് കോളേജില്‍തന്നെ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുമേധാവിയായി. പിന്നീട് ജോലി രാജിവച്ച് പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകന്‍. ഭാര്യ: സമത. മകള്‍: റിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel