കേരള തീരത്ത് കൂറ്റന്‍ തീരമാലയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: തീര മേഖലയില്‍ കനത്തതിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം. മൽസ്യബന്ധനത്തിനു പോകുന്നവരും പ്രദേശവാസികളും ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണകേന്ദ്രം അറിയിച്ചു.

കടൽക്ഷോഭം നാളെ രാത്രി വരെ തുടരുമെന്നാണ് നിഗമനം. മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ട്.

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ 22ന് അഞ്ചര മുതൽ 23നു രാത്രി 11.30 വരെ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here