കുട്ടികള്‍ക്കുപോലും സുരക്ഷയില്ലാത്ത നാടായി രാജ്യം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി കോണ്‍ഗ്രസിനു സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണമെന്നാണ് കത്വ-ഉന്നവോ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

വര്‍ഗ്ഗീയതയക്കും സാമ്രാജ്യത്വത്തിനുമെതിരെ പോരാടാന്‍ സിപിഐഎം ഉണ്ടാകും. യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ അതേ നയമാണ് എന്‍ഡിഎ സര്‍ക്കാരും പിന്തുടരുന്നത്.

തൊഴിലാളി വിരുദ്ധ നയങ്ങളാണ് ഇരു സര്‍ക്കാരും നടപ്പിലാക്കിയത് തൊഴിലാളികളുടെ അവകാശം
കവര്‍ന്നെടുക്കുന്നു തൊഴില്‍ സുരക്ഷ ഇല്ലാതാക്കിയിരിക്കുന്നു.

പശുവിന്റെ പേരില്‍ പോലും കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യത്ത് സാമാധാന ജീവിതം ഇല്ലാതായിരിക്കുന്നുവെന്നും പിണറായി സൂചിപ്പിച്ചു.