തനിക്കെതിരെ നടപടിയെടുക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ?; യശ്വന്ത് സിന്‍ഹക്ക് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് മുതിര്‍ന്ന നേതാവ് രംഗത്ത്

യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടതിനു പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്നും സ്വയം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച സിന്‍ഹ തനിക്കെതിരെ നടപടിയെടുക്കാന്‍ ബിജെപിയ്ക്ക് ധൈര്യമുണ്ടോ എന്ന പരസ്യ പ്രസ്താവന നടത്തിയിരിക്കുകയാണ്.

യശ്വന്ത് സിന്‍ഹയുടെ രാജിയില്‍ നിന്ന് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടതിന്റെ ആഘാതത്തില്‍ നില്‍ക്കുന്ന ബിജെപിയ്ക്ക് കൂടുതല്‍ തലവേദനയുമായി വന്നിരിക്കുകയാണ് ശത്രുഘ്നന്‍ സിന്‍ഹ. ബിജെപിയെ പരസ്യമായി വെല്ലുവിളിച്ചാണ് സിന്‍ഹ രംഗത്തെത്തിയിരിക്കുന്നത്.

തനിക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരുകാര്യം ഓര്‍ക്കണം. ഓരോ പ്രവര്‍ത്തനത്തിനും തുല്യവും പ്രതികൂലവുമായ പ്രതികരണമുണ്ടെന്ന ന്യൂട്ടന്റെ മൂന്നാം നിയമം മറക്കരുത് എന്ന മുന്‍കരുതല്‍ നിര്‍ദേശമാണ് സിന്‍ഹ ബിജെപിയ്ക്ക് നല്‍കിയിരിക്കുന്നത്.

തനിക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി തയ്യാറായിട്ടില്ലെന്നും തന്നെ പുറത്താക്കാനുളള മുഹൂര്‍ത്തം തേടി ബി.ജെ.പി നിസഹായരായി നില്‍ക്കുകയാണോ എന്നും സിന്‍ഹ ചോദിച്ചു.പാര്‍ട്ടിയില്‍ അംഗത്വം എടുക്കാത്ത സ്ഥിതിക്ക് താന്‍ എങ്ങനെയാണ് രാജിവെയ്ക്കുന്നത്. ഈ നിലയ്ക്ക് കാര്യങ്ങളെ നോക്കികാണുമ്പോള്‍ തന്നെ പുറത്താക്കാനും സാധിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

നാലുവര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ പിന്നോട്ടുവലിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുമാണ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടതെന്ന് ആദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഭരണത്തിനെതിരെ ആദ്യമുതലേ പ്രതികരിച്ച രണ്ടു മുതിര്‍ന്ന നേതാക്കളാണ്് യശ്വന്ത് സിന്‍ഹയും ശത്രുഘ്നന്‍ സിന്‍ഹയും. മുതിര്‍ന്ന നേതാക്കള്‍ കൂടി ഭരണ പരാജയം ചൂണ്ടികാണിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News