മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എം ജി വൈസ് ചാന്‍സിലര്‍

മാന്നാനം കെ. ഇ. കോളേജില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എം. ജി. വി. സി ഡോ. ബാബു സെബാസ്റ്റ ്യന്‍ അറിയിച്ചു. സംഭവം അനേ്വഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അനേ്വഷണസമിതിയെ നിയോഗിച്ചു.

കെ. ഇ. കോളേജ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തെളിവെടുപ്പ് നടത്തും. കോളേജിലെ കുടിവെള്ള വിതരണം, ഭൗതിക സാഹചര്യങ്ങള്‍ തുടങ്ങിയ വസ്തുത കള്‍ വിലയിരുത്തി ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News