സംസ്ഥാനത്ത് പെട്രോളിന് തീവില; നടുവൊടിഞ്ഞ് ജനം

സംസ്ഥാനത്ത് ഇന്ധനവില സർവ്വകാല റെക്കോർഡിൽ.2013ന് ശേഷം പെട്രോൾ വില ഏറ്റവും ഉയർന്ന നിലയിലും ഡീസൽവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലുമാണ്. നരേന്ദ്രമോദി സർക്കാർ അദികാരത്തിലെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

രാജ്യാന്തരവിപണിയിലെ ഇന്ധനവില വർദ്ധനവ് പ്രമാണിച്ച് എക്സൈസ് തീരുവ കുറക്കണമെന്ന് എണ്ണമന്ത്രാലയം ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയോട് ആവശ്യപെട്ടിരുന്നു എന്നാൽ ഇത് അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകാത്തതാണ് എണ്ണവിലകുത്തനെഉയരാണംകാരണം.

2013ന് ശേഷം പെട്രോൾ വില ഏറ്റവും ഉയർന്ന നിലയിലും ഡീസൽവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലുമാണ്.തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയും.ഡീസലിന് 71.33 രൂപയാണ്.

എന്നാൽ ഏപ്രില്‍ ഒന്നികണക്ക് പരിശോധിക്കുമ്പോൾ ഡിസലിന് 70.08 പെട്രോളിന് 77.67 രൂപയുമാണ് ഉണ്ടായിരുന്നത്.പെട്രോളിനും ഡീസലിനും ഇന്ന് മാത്രം 10 പൈസം വീതം വര്‍ധിച്ചു.ഇടക്കിടെ ഉയരുന്ന വിലവർദ്ധനവ് സാധാരണക്കാരെ വല്ലാതെ വലക്കുന്നുണ്ട്.

ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ധിച്ചത്. അതേ സമയം ഡീസലിന് 3.07 രൂപയും വര്‍ധിച്ചു. രാജ്യത്തെ ഇന്ധനവില പരിശോധിച്ചാൽപെട്രോളിന് ഡല്‍ഹിയില്‍ 74.50 ഉം മുംബൈയില്‍ 82.35 ഉം ചെന്നൈയില്‍ 77.29 ഉം കൊല്‍ക്കത്തയില്‍ 77.20 ഉം രൂപയാണ് ഇന്നത്തെ വില.

ഡീസലിന് ഡല്‍ഹിയില്‍ 65.75, കൊല്‍ക്കത്തയില്‍ 68.45, മുംബൈയില്‍ 70.01 ചെന്നൈ 69.37 രൂപയുമാണ് നരേന്ദ്രമോദിസർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇയരുന്ന് ഏറ്റവും വലിയ നിരക്കാണിത്.

അസംസ്കൃത എണ്ണവില ദിവസവുമ ഉയരുന്നതിനാൽ എണ്ണവില ഇനിയും കുതിച്ച് ഉയരുമെന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News