കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമം; സിപിഐഎം പ്രവര്‍ത്തകന്‍റെ വീട് ആക്രമിച്ചു; അമ്മയ്ക്കും സഹോരനും പരിക്ക്

കണ്ണൂർ മട്ടന്നൂർ ഇടവേലിയിൽ സി പി ഐ എം പ്രവർത്തകരുടെ വീടിന് നേരേ ആർ എസ് എസ് ആക്രമണം. സി പി ഐ എം പ്രവർത്തകൻ വിനീതിന്റെ വീടിന്റെ ജനൽചില്ലുകളും ഫർണിച്ചറുകളും അക്രമി സംഘം തകർത്തു.

വിനീതിന്റെ അമ്മ സരോജിനി, സഹോദരൻ ശരത് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർ എസ് എസ് പ്രവർത്തകരായ സുജിതൻ,സവിതൻ എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News