ബൈക്കില്‍ പറന്നെത്തി വരണമാല്യം വധുവിന്റെ കഴുത്തിലേക്ക് എറിഞ്ഞു; ഒരു നിമിഷം എല്ലാം നിശബ്ദം; പിന്നെ അടിയോടടി; സംഭവിച്ചത് ഇതാണ്

ബൈക്കില്‍ പറന്നെത്തി വരണമാല്യം വധുവിന്റെ കഴുത്തിലേക്ക് എറിഞ്ഞു. വധു ഇറങ്ങി യുവാവിന്റെ നേര്‍ക്ക് നടന്ന് തന്റെ കഴുത്തില്‍ കിടന്ന പൂമാല തന്നെ യുവാവിന്റ കഴുത്തിലും ധരിപ്പിക്കുന്നു. ഒരു നി്മിഷം എല്ലാം നിശബ്ദം. പിന്നെ പെണ്‍വീട്ടുകാരുടെ വക അടിയോടടി. ബിജ്നോറിലെ ഒരു വിവാഹവേദിയാണ് സംഭവസ്ഥലം.

വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ സംഭവം എന്തെന്ന് മനസിലാകാതെ നിന്നപ്പോള്‍ വധു ഇറങ്ങി യുവാവിന്റെ നേര്‍ക്ക് നടന്ന് തന്റെ കഴുത്തില്‍ കിടന്ന പൂമാലയണിയിച്ചപ്പോ‍ഴാണ് സംഭവം വീട്ടുകാര്‍ക്കും മനസ്സിലാകുന്നത്. സിനിമയെ വെല്ലുന്ന രീതിയില്‍ മുഹൂര്‍ത്ത സമയത്ത് വരണമാല്യമെറിഞ്ഞ് പ്രണയിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കിയിരിക്കുകയാണ് വരന്‍.

പിന്നീട് മണ്ഢപത്തില്‍ കണ്ടത് മറ്റൊന്നാണ്. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് യുവാവിനെ വളരെ ക്രൂരമായിത്തന്നെ മര്‍ദ്ദിക്കുന്നു.  ഒടുവില്‍ പോലീസെത്തിയാണ്  യുവാവിനെ രക്ഷപ്പെടുത്തിയത്.

വധുവും യുവാവും ഒന്നിച്ച് പഠിക്കുന്നവരായിരുന്നു. എന്നാല്‍ വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളിയില്ല. തുടര്‍ന്നാണ്  ഈ സാഹസത്തിന് ഇരുവരും തുനിഞ്ഞത്. ഏതായാലും എല്ലാം പെര്‍ഫക്ടായിരുന്നു. മുഹൂര്‍ത്ത സമയവും, വരണമാല്യം എറിഞ്ഞതുമടക്കം എല്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News