പാലക്കാട് പോവുകയാണോ; എങ്കില്‍ ധോണിയെ കാണാം; അധികമാര്‍ക്കും പരിചയമില്ലാത്ത നയന മനോഹരിയായ ധോണി വെള്ളച്ചാട്ടം

പാലക്കാട് മലമ്പുഴയിലെ ചെറിയ ഒരു വെള്ളച്ചാട്ടമാണ് ധോണി. അധികം പ്രശസ്തമല്ലാത്തമല്ലങ്കിലും വശ്യ മനോഹരിയാണ് ഇവിടെ പ്രകൃതി. കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. പാലക്കാട്ടുനിന്നും 15 കിലോമീറ്റര്‍ അകലെ ഒലവക്കോടിനടുത്ത് കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി.

വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച മനോഹരമാണ്. ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്. ട്രക്കിങ് കഴിഞ്ഞ് ഒരു കുളിയും പാസാക്കാം. 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രക്കിങ്ങിനുപറ്റിയതാണ് ഈ സ്ഥലം. ധോണി മലയുടെ മുകളിലേയ്ക്കാണ് ട്രക്കിങ് ട്രെയിലുള്ളത്.

വനത്തിനുള്ളിലൂടെയാണ് മലമുകളിലേയ്ക്കുള്ള വഴി, തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും ഈ മലകയറ്റം. 4.5 KM ദൂരം വീതം ഇരു സൈഡിലേക്കും നടക്കണം.

ധോണി മലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സ‍ഞ്ചരിച്ചാല്‍ അഴകംപാറ എന്ന വെള്ളച്ചാട്ടം സന്ദര്‍ശിക്കാനാകും. 20 അടി ഉയരമുള്ള മലയില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News