ധോണിക്കും സഹീര്‍ ഖാനും മാത്രമല്ല; സഞ്ജുവിനുമുണ്ട് കരള്‍ പറിച്ചു നല്‍കാനൊരു ആരാധിക; ഇതാ ഇവിടെ

ധോണിയോടും സഹീര്‍ ഖാനോടുമുള്ള ആരാധന വ്യക്തമാക്കി ഗാലറിയില്‍ ശ്രദ്ധ നേടിയ ആരാധികമാരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോ‍ഴിതാ സഞ്ജുവിനോടും കടുത്ത ആരാധനയുമായി ഈ പെണ്‍കുട്ടി.

ഐപിഎല്ലില്‍ മിന്നും പ്രകടനം കാ‍ഴ്ചവെച്ച രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന് ആരാധക പ്രവാഹമാണ്. എന്നാല്‍ ഇത് ‍വെറും ആരാധനയല്ല. ഇതൊരു അഡാര്‍ ആരാധനയാണ്. സഞ്ജുവിന്‍റെ ഈ ആരാധികയുടെ പ്രകടനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഐപിഎല്‍ ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 239 റണ്‍സോടുകൂടി മുന്നേറുകയാണ് സഞ്ജു. ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാ‍ഴ്ചവെച്ച് ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസപിടിച്ചു പറ്റിയ താരം ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സേ- മുംബൈ ഇന്ത്യന്‍സ് പോരാട്ടം കാണാന്‍ ജയ്പൂരിലെത്തിയ സഞ്ജുവിന്‍റെ  ആരാധികയാണ്  ശ്രദ്ധേയയാത്. തന്റെ കവിളില്‍ സഞ്ജു എന്നാലേഖനം ചെയ്താണ് ആരാധികയുടെ വരവ്.

ഷെഫാലി ചുഗ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ വന്ന ഈ ആരാധികയുടെ ഫോട്ടോ രാജസ്ഥാന്‍ റോയല്‍സ് റീട്വീറ്റ് ചെയ്തതോടെ സംഭവം പറപറന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം ഈ ആരാധികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News