റോക്കറ്റ് വേഗത്തില്‍ ഇന്ധനവില കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു. കേരളത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില അഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. തിരുവനന്തപുരത്ത് പെട്രോൾ ലീറ്ററിന് 78.57 രൂപയും , ഡീസൽ 71.49 രൂപയുമാണ് ഇന്നത്തെ വില.

പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. ക‍ഴിഞ്ഞ ദിവസം 10 പൈസ വീതം പെട്രോളിനും ഡീസലിനും വർധിച്ചിരുന്നു. രാജ്യാന്തരതലത്തില്‍ അസംസ്കൃത എണ്ണവിലയിലുള്ള വര്‍ധനയാണ് കാരണമെന്ന് എണ്ണകമ്പനികള്‍ പറയുന്നു.

എന്നാല്‍ ഇന്ധനവില ഇതിന് മുമ്പ് ഉയര്‍ന്നുനിന്ന 2013–14 കാലത്തുള്ളതിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ അസംസ്കൃത എണ്ണവില. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രാലയം അംഗീകരിച്ചില്ല.

സംസ്ഥാനസര്‍ക്കാരിന് പെട്രോളിന്‍റെയും ഡീസലിന്‍റെയും തീരുവ കുറയ്ക്കാൻ സാധിക്കില്ലെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here