തെങ്ങ് ചതിച്ചു; യുവാവിന് ജീവന്‍ നഷ്ടമായി

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്ത് വീണ് തൊടുപുഴയിൽ യുവാവ് മരിച്ചു. പെരുമ്പിള്ളിച്ചിറ കാവുംപുറത്ത് ജോയിയുടെ മകൻ റിജോ സെബാസ്റ്റ്യനാണ് മരിച്ചത്. 27 വയസായിരുന്നു. വണ്ടമറ്റത്തിനടുത്തുള്ള റബർ തോട്ടത്തിലായിരുന്നു അപകടം.

റിജോയും രണ്ട് പേരും ചേർന്ന് തെങ്ങ് മുറിക്കുന്നതിനിടെ ദിശ തെറ്റി ഇവർ നിന്ന ഭാഗത്തേയ്ക്ക് പതിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന രണ്ട് പേരും ഓടി മാറിയെങ്കിലും റിജോ സമീപത്തെ ചെറിയ കുഴിയിൽ വീണുപോയി. കമിഴ്ന്ന് വീണ റിജോയുടെ തലയുടെ പിൻഭാഗത്താണ് തെങ്ങ് പതിച്ചത്.

ഉടൻ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. അമ്മ ലീല. സുനിതയാണ് ഭാര്യ. ഏഴ് മാസം പ്രായമുള്ള മകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News