സുപ്രീംകോടതിയുടെ ഭാവിക്കും സുരക്ഷയ്ക്കും വേണ്ടി ഫുൾ കോർട്ട് വിളിക്കണം; ജഡ്ജിമാര്‍ ചീഫ്‌ ജസ്‌റ്റിസിന്‌ കത്ത്‌ നൽകി

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍കോര്‍ട്ട് വിളിച്ചു ചേര്‍ക്കണമെന്നാവിശ്യവുമായി കൂടുതല്‍ ജഡ്ജിമാര്‍ രംഗത്ത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയും മഥന്‍ ബി ലോക്കൂറുമാണ് ആവശ്യമുനയിച്ചത്. ഇക്കാര്യമാവിശ്യപ്പെട്ട് ഇരുവരും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചു.

സുപ്രീംകോടതിയുടെ ഭാവിക്കും സുരക്ഷക്കും വേണ്ടി ഫുള്‍കോര്‍ട്ട് വിളിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെഴുതിയ കത്തില്‍ ജഡ്ജിമാര്‍ ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് അയച്ചതിന്റെയും കൂടി പശ്ചാത്തലത്തിലാണ് കത്ത് അയച്ചിരിക്കുന്നത്.

ഫുള്‍കോര്‍ട്ട് വിളിച്ചുചേര്‍ക്കുന്നതിലൂടെ സൂപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് കത്തിലൂടെ രഞ്ജന്‍ ഗൊഗോയും മഥന്‍ ബി ലോക്കൂറും വ്യക്തമാക്കിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളോട് വിയോജിച്ച് ജസ്റ്റിസ് ജെ. ചേലമേശ്വറിന്റെ നേതൃത്വത്തില്‍ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ നേരത്തെ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു.

ജുഢീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറവുവയ്ക്കപ്പെടുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടെയും യോഗം വിളിക്കണമെന്ന് സുപ്രീംകോടതിയിലെ ജസ്റ്റിസ് ജെ. ചേലമേശ്വര്‍ മുമ്പും ആവശ്യമുനയിച്ച് രംഗത്തെത്തിയിരുന്നു.

ഇതിനായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അദ്ദേഹം കത്തയക്കുകയായിരുന്നു. ജുഢീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നും കൊളീജിയം തീരുമാനങ്ങള്‍ അവഗണിക്കുന്നു വെന്നുമായിരുന്നു ചെലമേശ്വറിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News