മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയനേതാവിനെപ്പോലെ അഭിപ്രായം പറയരുതെന്ന് കോടിയേരി; കമ്മീഷന്‍ അധികാരപരിധിക്കുള്ളില്‍ നില്‍ക്കണമെന്ന് മന്ത്രി ബാലന്‍

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയനേതാവിനെപ്പോലെ അഭിപ്രായം പറയാന്‍ പാടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെയര്‍മാന്‍ സ്ഥാനം രാജിവച്ച ശേഷം അദ്ദേഹം രാഷ്ട്രീയം പറഞ്ഞോട്ടെയെന്നും കോടിയേരി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പാര്‍ടിയുടെ നിലപാടാണ് ഹൈദരാബാദില്‍ നടന്ന പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. കോണ്‍ഗ്രസിനേപ്പോലെയോ, ആര്‍എസ്എസിനെപ്പോലെയോ ഉള്ള സംഘടനയല്ല സിപിഐഎം. കൂട്ടായി ചര്‍ച്ച ചെയ്താണ് പാര്‍ടി നയം തീരുമാനിക്കുന്നത്. മൂന്നാംമുറ പാടില്ലെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. കസ്റ്റഡിയിലെടുക്കുന്ന ആളിനെ പീഡിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത്തരം ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടാകില്ലെന്നും കോടിയേരി മറുപടി നല്‍കി.

അതേസമയം മനുഷ്യാവകാശ കമ്മീഷന്‍റെ അഭിപ്രായപ്രകടനത്തിനെതിരെ നിയമ മന്ത്രി എ.കെ. ബാലനും രംഗത്തെത്തി. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മുകളിൽ പ്രവർത്തിക്കേണ്ട സ്ഥാപനമല്ല മനുഷ്യാവകാശ കമ്മീഷൻ.

CBl അന്വേഷണം വേണമെന്ന് പറയാൻ കമ്മീഷന് എന്ത് അധികാരമാണെന്ന് ചോദിച്ച ബാലന്‍ വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികൾ സർവ്വീസിൽ ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News