കുഞ്ഞാലിമരയ്ക്കാരുടെ തിരക്കഥ ഞാന്‍ ലാലേട്ടന് നല്‍കി; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം അത് തിരിച്ചു നല്‍കി; എല്ലാം എന്‍റെ പി‍ഴ; എന്‍റെ വലിയ പി‍ഴ; ഒടുവില്‍ ജയരാജ് വെളിപ്പെടുത്തി

മലയാളത്തിന്റെ മഹാനടന്‍  മോഹന്‍ലാലുമൊത്തുള്ള സ്വപ്ന ചിത്രമായ കുഞ്ഞാലിമരയ്ക്കാര്‍ നടക്കാതെ പോയത് എന്തുകൊണ്ടാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ജയരാജ് രംഗത്തെത്തി.

താന്‍ കാരണമാണ് ചിത്രം നടക്കാതെ പോയതെന്നാണ് ജയരാജ് വ്യക്തമാക്കിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഇന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയായ ദേശാടനത്തിന് ശേഷം മഴ പ്രമേയമാക്കി ലാലേട്ടനൊപ്പം ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ വ്യക്തിപരമായ ഒരു പ്രശ്നം കൊണ്ട് മുടങ്ങുകയായിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമായി മോഹന്‍ലാല്‍  ആഫ്രിക്കന്‍  ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വന്നു. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയായിരുന്ന അദ്ദേഹം ഡേറ്റ് നല്‍കിയതിന്‍ പ്രകാരം തിരികെയെത്തിയതാണ്.

എന്നാല്‍ സിനിമ ഉപേക്ഷിച്ചെന്ന വിവരമാണ് ലാലേട്ടനെ കാത്തിരുന്നത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്ന് ചോദിച്ച ശേഷം ലാലേട്ടന്‍ മടങ്ങി. പിന്നീട് കാലങ്ങള്‍ക്ക് ശേഷം കുഞ്ഞാലി മരയ്ക്കാര്‍ ചിത്രം ചെയ്യാന്‍ തിരക്കഥ നല്‍കിയെന്നും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അത് മുടങ്ങിയെന്നും ജയരാജ് വ്യക്തമാക്കി.

മലയാളത്തിന്‍റെ മഹാനടനൊപ്പം ഒരു ചിത്രം ചെയ്യണമെന്നും ആ ചിത്രം മലയാളത്തിന്‍റെ സിനിമാ ചരിത്രം മാറ്റിമറിക്കുമെന്നും ജയരാജ് പ്രത്യാശിച്ചു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News