യു എ ഇ യില്‍ വീണ്ടും ഇന്ത്യക്കാരന് കോടികള്‍ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ നടത്തിയ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ദുബായിലുള്ള ഇന്ത്യക്കാരൻ എസ്.ആർ. ഷേണായ്ക്ക് ഒരു മില്യൺ യുഎസ് ഡോളർ (ഏതാണ്ട് 6,49,95,000 രൂപ) സമ്മാനം ലഭിച്ചു. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് മുൻ നറുക്കെടുപ്പുകളിൽ കോടികളുടെ സമ്മാനങ്ങൾ ലഭിച്ചിരുന്നു.

ഇതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 269 സീരീസിലെ 2916 എന്ന നമ്പർ ആണ് ഷേണായ്ക്ക് ഭാഗ്യം കൊണ്ടുവന്നത്. ഈ അപ്രതീക്ഷിത സമ്മാനത്തിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി പറയുന്നു. തുടർന്നും ഡ്യൂട്ടി ഫ്രീയിൽ സന്ദർശനം തുടരുമെന്നു ഷേണായി പറഞ്ഞു .

മില്ലേനിയം മില്യണയർ നറുക്കെടുപ്പിന് പുറമേ, ആഡംബര കാറുകളുടെയും മോട്ടോർബൈക്കുകളുടെയും നറുക്കെടുപ്പും നടന്നു.

യുഎഇയിലെ പ്രധാന നറുക്കെടുപ്പുകളായ അബുദാബി ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്യണയർ നറുക്കെടുപ്പ് എന്നിവയിൽ ഏറ്റവും കൂടുതൽ സമ്മാനം നേടിയവർ ഇന്ത്യക്കാർ ആണെന്നാണ് കണക്ക്. ഈ വർഷം മാത്രം ഏതാണ്ട് 80 കോടിയോളം രൂപയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സ്വന്തമാക്കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News