നഴ്സുമാരുടെ അടിസ്ഥാന ശമ്പളം അംഗീകരിക്കാനാവില്ല; ആശുപത്രി മാനേജ്മെന്‍റ് യോഗം ചേരും

നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം നിശ്ചയിച്ച സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷൻ. തീരുമാനം എങ്ങനെ നേരിടണമെന്നാലോചിക്കാൻ ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷന്റെ യോഗം ഇന്ന് കൊച്ചിയിൽ നടക്കും.

ഉയർന്ന നിരക്കിലുള്ള വേതനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മാനേജുമെന്റുകൾ. ഇതിനെതിരെ കോടതിയെ സമീപിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. വൈകിട്ട് 3.30ന് കൊച്ചി അവന്യൂ റീജന്റിലാണ് യോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here