‘ഒരു കഥെെ സൊല്ലട്ടുമാ’; സ്റ്റൈല്‍ മന്നനും മക്കള്‍ സെല്‍വവും ഒന്നിക്കുന്നു; ആരാധകര്‍ ആവേശത്തില്‍

ഏറെ നാളത്തെ,  കാത്തിരിപ്പുകള്‍ക്ക് വിരാമം  ഒടുവില്‍ ആ വാര്‍ത്ത യ്ക്ക് സ്ഥിരീകരണമായി. ആരാധകരെ ആ‍വേശത്തിലാ‍ഴ്ത്തി,  സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും മക്കള്‍ സെല്‍വം വിജയ് സേതുപതിയും ഒന്നിയ്ക്കുന്നു.

സണ്‍ പിക്‌ചേഴ്‌സാണ് ഈ വിവരം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടത്. കാര്‍ത്തിക് സുബ്ബരാജാണ്  സൂപ്പര്‍ താരങ്ങള്‍ നായനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന് ഇതുവരെയും  പേരിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here